തിരുസ്സഭാ ചരിത്രo പഠന പരമ്പര ഭാഗം 23

    റോമൻ കേന്ദ്രീകരണം

    റോമാ കേന്ദ്രമാക്കിയുള്ള ശക്തമായൊരു ഭരസമ്പ്രദായം കത്തോലിക്കാസഭയിൽ പ്രാബല്യ ത്തിൽ വരുന്നത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുക ളോടുകൂടിയാണ്. ഇക്കാലത്ത് ഭരണപരവും നയപര വുമായ പലകാര്യങ്ങളും മാർപ്പാപ്പായുടെ നിയന്തണത്തിലായി. രാഷ്ട്രീയാധികാരികളുടെയും പ്രഭുക്ക ന്മാരുടെയും അതിരുകടന്ന പ്രേരണകൾ ആദ്ധ്യാത്മികവും ഭരണപരവുമായ തലങ്ങളിൽ പല ക്രമക്കേടുകളും വരുത്തി. ഇതിനെതിരായി ശബ്ദമുയർത്താൻ സഭാധികാരികൾ മടിച്ചില്ല.

    റോമൻ ആധിപത്യം

    അധികാരകേന്ദ്രീകരണമെന്ന ഉദ്ദേശ്യത്തോടുകൂടി സമ്മേളിച്ച നാലാം ലാറ്ററൻ സുനഹദോസ് (1215) വിവിധങ്ങളായ മാർഗ്ഗങ്ങളിലൂടെ അതു സാധിച്ചു. വിശുദ്ധരുടെ പൂജ്യാവശിഷ്ടങ്ങളുടെ പരസ്യവണക്കം മാർപ്പാപ്പായുടെ അംഗീകാരത്തോടെ വേണമെന്ന് നിർദ്ദേശിക്കുന്ന ഒരു രേഖതന്നെ പ്രസ്തുത സമ്മേളനം പാസ്സാക്കി.ഇതോടുകൂടി വിശുദ്ധരുടെ നാമകരണ നടപടിയും റോമിന്റെ
    അധികാരപരിധിയിൽ ഒതുങ്ങി.പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ വ്യാപകമായ ഇൻക്വി സിഷൻ കോടതിയുടെ പ്രവർത്തനങ്ങളും റോമൻ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.

    മെത്രാന്മാരുടെ നിയമനവും മാർപ്പാപ്പാമാരുടെ അധികാരത്തി
    ലെത്തിയപ്പോൾ മറ്റു രൂപതകൾക്ക് റോമിനോടുള്ള വിധേയത്വംഒന്നുകൂടി വർദ്ധിച്ചു.

    പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളും, അധികാരാവകാശങ്ങളും ശരിയായിട്ട് പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാൻ മാർപ്പാപ്പാ പ്രതിനിധികളെ അയയ്ക്കാൻ തുടങ്ങിയത് 9-ാം നൂറ്റാണ്ടോടുകൂടി യാണ്. മൂന്നുതരത്തിലുള്ള പ്രതിനിധികളാണുണ്ടായിരുന്നത്. നയ തന്ത്രപ്രതിനിധികളായി മാർപ്പാപ്പാ ഇതര രാജ്യങ്ങളിലേയ്ക്ക് അയച്ചിരുന്നവരാണ് ലാഗാത്തി മിസ്സി. പ്രോനുൺഷോ ഇന്റർനൂൺഷോ തുടങ്ങിയവരെല്ലാം ഈവിഭാഗത്തിൽപ്പെടുന്നു.

    രണ്ടാമത്തെ വിഭാഗം ലെഗാത്തി നത്തി എന്നാണറിയപ്പെടു ന്നത്. ഇക്കൂട്ടർ റോമിൽനിന്ന് പ്രത്യേകം അയയ്ക്കപ്പെടുന്നവരല്ല. തദ്ദേശീയരായ മെത്രാന്മാരെയോ അതുപോലുള്ള സഭാധികാരിക ളെയോ ആ ഒരു പ്രദേശത്തോ രാജ്യത്തേക്കോ മുഴുവനായുള്ള തന്റെ പ്രതിനിധിയായി മാർപ്പാപ്പാ നിയമിക്കുകയാണു ചെയ്യുന്നത്. അങ്ങനെ സ്വന്തം നാട്ടിൽ വസിച്ചുകൊണ്ട് റോമിലെ പാപ്പായുടെ പ്രതിനിധിയായി അവർ വർത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക അവസരത്തിലോ സമ്മേളനത്തിലോ ചടങ്ങിലോ തന്നെ പ്രതിനിധീകരിക്കാൻ മാർപ്പാപ്പാ നിയോഗിക്കുന്ന വ്യക്തികളാണ് ലെഗാത്തി അലാത്തരെ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം.
    അധികാരകേന്ദ്രീകരണത്തിനുപയോഗിച്ചിരുന്ന മറ്റു മാർഗ്ഗങ്ങ ളാണ് പാലിയം നൽകലും ആദ്ലിമിനാ സന്ദർശനവും. പാലിയം എന്നത് കഴുത്തിൽ ധരിക്കുന്ന അലങ്കരിച്ച രോമവസ്ത്രമാണ്. സിവിലധികാരികളും മറ്റും തോളിൽ ധരിച്ചിരുന്ന ഈ വസ്ത്രം സഭാധി കാരിത്തിന്റെ ഒരു ചിഹ്നമായി പരിണമിച്ചു. മെത്രാപ്പോലീത്താമാ രുടെ സ്ഥാനാരോഹണം പൂർണ്ണമാകണമെങ്കിൽ മാർപ്പാപ്പാ യിൽനിന്നും നേരിട്ട് പാലിയം സ്വീകരിച്ചിരിക്കണമെന്നായി പുതിയ നിബന്ധന. ഇതിനുവേണ്ടി മെത്രാപ്പോലീത്താമാർ റോമാസന്ദർശി ക്കേണ്ടിയിരുന്നു. എല്ലാ മെത്രാന്മാരും അഞ്ചുവർഷത്തിലൊരിക്കൽ റോമിലെത്തി വി. പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കണമെന്നും രൂപതാഭരണത്തെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിയമമുണ്ടാക്കി. ഇങ്ങനെയുള്ള സന്ദർശനത്തിനാണ് ആദ്ലിമിനാ സന്ദർശനം എന്നു പറയുന്നത്.

    കാനൻ നിയമങ്ങൾ

    സഭയുടെ ഔദ്യോഗികഭരണക്രമത്തിന് അടിസ്ഥാനമായി നില്ക്കുന്ന നിയമസംഹിതയാണ് കാനൻ നിയമം. ഏ. ഡി. അഞ്ചാം നൂറ്റാണ്ടിൽ ഡയനീഷ്യസ് എക്സിഗുറൂസ് പ്രസിദ്ധപ്പെടുത്തിയ താണ് ആദ്യത്തെ നിയമസമാഹാരം. ഹിസ്പാനാ ശേഖരം ഏഴാം നൂറ്റാണ്ടിൽ പുറത്തുവന്നു. സെവീലിലെ ഇസിദോറാണ് ഇത് ശേഖരിച്ചതെന്ന് പറയപ്പെടുന്നു. ഏഡ്രിയാൻ മാർപ്പാപ്പായുടെ നിയമസംഹിത എട്ടാം നൂറ്റാണ്ടിൽ പ്രസിദ്ധപ്പെടുത്തി, മാർപ്പാപ്പാ, ചാർലി മെയിൻ ചക്രവർത്തിക്കയച്ച നിർദ്ദേശങ്ങളാണ് ഇതിലെ ഉള്ളടക്കം. പത്താം നൂറ്റാണ്ടിൽ പ്രസിദ്ധപ്പെടുത്തിയതാണ് പ്രീവിമിലെ റെജിനായുടെ ശേഖരം.

    പന്ത്രണ്ടാം നൂറ്റാണ്ടിൽ പാശ്ചാത്യസഭ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ നിയമസംഹിതയ്ക്ക് സ്രോതസ്സായും ആധാരമായും മുൻനൂറ്റാണ്ടുകളിൽ പുറത്തുവന്ന ഏതാനും ചില രേഖകളാണ് മുക ളിൽ പറഞ്ഞവ, ബാഹ്യവും ആന്തരികവുമായ വിമർശനങ്ങൾക്ക് വിധേയമായവയായിരുന്നു ഈ കൃതികൾ. പോരായ്മകൾ പരിഹരിച്ച് ഒരു പുതിയ നിയമസംഹിതയ്ക്ക് രൂപം കൊടുക്കുന്നതിന് ചില പണ്ഡിതന്മാർ തയ്യാറായി. ബൊളോഞ്ഞാസർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന ഗ്രാസിയാൻ ആണ് ഈ പ്രസ്ഥാനത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത്.

    1190-നും 1226-നും ഇടയ്ക്ക് അഞ്ച് നിയമസമാഹാരങ്ങൾകൂടി പുറത്തുവന്നിട്ടുണ്ട്. ഇവയുടെ പേരാണ് ‘Quinque Compilationes അലക്സാണ്ടർ മൂന്നാമന്റെയും (1159-1181) ഹൊണോറിയസ്(1216-1227) മൂന്നാമന്റെയും കല്പനകളാണ് ഇവയുടെ ഉള്ളടക്കം.

    സമർത്ഥവും കേന്ദ്രീകൃതവുമായ വ്യവസ്ഥിതിക്ക് ഉപയുക്തമായ
    ഒരു കാനോനകളുടെ അഞ്ചു സമാഹാരങ്ങളുണ്ടായി ഇക്കാലത്ത് 1210-ൽ പുറത്തിറങ്ങിയ രേഖ ഇന്നസെന്റ് മൂന്നാമന്റേതാണ്. ഔദ്യേഗികവും ഏറ്റവും പഴക്കമുള്ളതും, റോമൻ സഭയുടെ നിയമനിർമ്മാണത്തിന് നിദാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതു തന്നെയാണ്. പിന്നീട് 1234-ൽ ഗ്രിഗറി ഒമ്പതാമന്റെ കല്പനകൾ പുറത്തിറങ്ങി. ജോൺ 22-ാമന്റെ (1316-1334) കൂട്ടിച്ചേർക്കൽ വരെ സഭാനിയമവികസനം നിർവിഘ്നം തുടർന്നു. 1918 വരെ ഉപയോഗത്തിലിരുന്ന സഭാനിയമങ്ങൾക്ക് ഏകീകൃതരൂപം നല്കിയത് ജോൺ 22-ാമനാണ്.

    മാർപ്പാപ്പായുടെ പരമാധിപത്യം

    പാശ്ചാത്യസഭയുടെ നയപരവും ഭരണപരവുമായ പ്രവർത്തനങ്ങൾ പുഷ്ടിപ്രാപിച്ചത് പതിമൂന്നും പതിന്നാലും നൂറ്റാണ്ടുകളിലാണ്. സഭയുടെ വികസന പ്രവർത്തനങ്ങൾ ക്കാവശ്യമായ ഭരണതന്ത്രം കുറേക്കാലത്തേക്കെങ്കിലും ദുർബലമായിരുന്നു. മദ്ധ്യയുഗത്തിന്റെ ആരംഭത്തിലെ രാഷ്ട്രീയപശ്ചാത്തലമാണ് ഇതര ക്രിസ്തീ യസമുദായങ്ങൾക്കും സാമ്രാജ്യങ്ങൾക്കും റോമായുമായുള്ള ബന്ധത്തിന് വിഘാതമായി നിന്നത്. എന്നാൽ അത്മായമേധാവിത്ത്വ തന്റെ ദുഷ്യവശങ്ങളെ നീക്കം ചെയ്തുകൊണ്ടുള്ള ഗ്രിഗറി ഏഴാമന്റെ നവീകരണയത്നത്തോടെ സുദൃഢവും സ്വതന്ത്രവുമായ പാപ്പാധിപത്യത്തിനുള്ള സാദ്ധ്യതകൾ തെളിഞ്ഞു. പ്രാദേശികപ്രശ്നങ്ങ ളിൽ മാർപ്പാപ്പായുടെ ആധിപത്യം വർദ്ധിച്ചതോടെ, പ്രാദേശികസ ഭകൾതന്നെ തീരുമാനിച്ചിരുന്ന കാര്യങ്ങൾപോലും മാർപ്പാപ്പായുടെ നിയന്ത്രണത്തിലായി.

    മാർപ്പാപ്പായുടെ പ്രതാപം കൂടുതൽ വർദ്ധിച്ചത് 1198-ൽ ഇന്നസെന്റ് മൂന്നാമൻ സ്ഥാനാരോഹണം ചെയ്തതോടെയാണ്. മാർപ്പാപ്പായുടെ നേരിട്ടുള്ള അധികാരത്തിന്റെ കീഴിൽ സംസ്ഥാനങ്ങൾ സ്ഥാപിക്കുകയും, റോമും സിസിലിയും തമ്മിലുള്ള ബന്ധം ശക്തവും വ്യക്തവുമാക്കുകയും ചെയ്തു.

    ഇന്നസെന്റ് മാർപ്പാപ്പായുടെ കാലത്തെ ഏറ്റവും വലിയ സംഭവമാണ് നാലാം ലാറ്ററൻ സൂനഹദോസ്. റോമൻ ആധിപത്യത്തിന്റെയും സഭയുടെ സംഘടനാപരമായ വളർച്ചയുടെയും കാര്യത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചു ഈ കൗൺസിൽ,


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group