എല്ലാ മേഖലകളിലും ഇന്ന് ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലാണ് സഭാംഗങ്ങൾ ജീവിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്തമായ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം.
അതിരൂപതയുടെ ഔദ്യോഗിക പഠനപ്രതികരണ വേദിയായ പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിയുടെ രജതജൂബിലി അതിരൂപതാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഭി. മെത്രാപ്പോലീത്ത.അതിരൂപതാ പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതിയുടെ ഇരുപത്തിയഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങൾ മഹനീയമാണെന്നും അതിരൂപതയ്ക്ക് എല്ലാക്കാലത്തും അഭിമാനകരമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ മുൻ സിഞ്ചെള്ളൂസ് ഫാ. ജോസ് പി. കൊട്ടാരം സമിതിയുടെ ആരംഭകാലയനുഭവങ്ങൾ പങ്കുവച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group