സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തി

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തി.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്‌ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തി.

നെടുങ്കണ്ടം, ഇടുക്കി രൂപതയിൽ ഏറ്റവും അധികം ഇടവകാംഗങ്ങളുള്ള ദേവാലയങ്ങളിൽ ഒന്നുകൂടിയാണ് ഈ ദേവാലയം.

കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ കൂദാശാ കർമങ്ങളിൽ സഹകാർമികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group