രാജ്യത്തിന്റെ പുതിയ ഭരണഘടന തയ്യാറാക്കുമ്പോൾ ജപമാല ചൊല്ലി വിശ്വാസികൾ…

ഭരണഘടന തയ്യാറാക്കുവാനുള്ള ശ്രമങ്ങളുമായി ചിലി സർക്കാർ മുന്നോട്ടു പോകുമ്പോൾ പുതിയ ഭരണഘടനക്ക് വേണ്ടി ജപമാല യജ്ഞവുമായി രാജ്യത്തെ വിശ്വാസി സമൂഹം.റോസറി ഓഫ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന ജപമാല യജ്ഞത്തിന് നേതൃത്വം നൽകുന്നത് എ റോസറി ഫോർ ചിലി’ എന്ന സംഘടനയാണ്.
ജൂൺ 23 മുതലാണ് ജപമാലയത്‌നം ആരംഭിച്ചത്.
രാജ്യത്തെ പൂർണമായും മാതാവിന്റെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് നടക്കുന്ന ഈ ജപമാല യജ്ഞത്തിൽ കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 155 അംഗങ്ങളെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group