കരുതലാകേണ്ട കലാലയജീവിതങ്ങൾ : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ വെച്ച് കൊല്ലപ്പെട്ട നിതിനമോളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്.
തലയോലപ്പറമ്പ് കളപ്പുരയ്ക്കലുള്ള നിതിനമോളുടെ ഭവനത്തിൽ സന്ദർശനം നടത്തിയ ബിഷപ്പ് അമ്മ ബിന്ദുവിനെ കണ്ട് അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.ജീവൻ തുടിക്കുന്ന കലാലയങ്ങൾ ആണ് നമുക്ക് ആവശ്യമെന്നും കുട്ടികൾ അറിവ് സമ്പാദിക്കുന്നതും ജീവിത മൂല്യങ്ങൾ പഠിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊലക്കളങ്ങൾ ആയി മാറുന്നതിലുള്ള ദുഃഖം ബിഷപ്പ് രേഖപ്പെടുത്തി.ഒരുകാലത്ത് ക്യാമ്പസ് രാഷ്ട്രീയത്തിന് പേരിൽ കൊലക്കളങ്ങൾ ആയി മാറിയ ക്യാമ്പസുകൾ
ഇന്ന് അപക്വമായ മനസ്സു മൂലം വീണ്ടും കൊലക്കളങ്ങൾ മാറുന്നതിനുള്ള ദുഃഖം ബിഷപ്പ് പ്രകടിപ്പിച്ചു. എന്ത് സാധനവും വാങ്ങി കൊടുക്കുന്ന സംസ്കാരം
സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അസഹിഷ്ണുത വർധിക്കുന്നത്തിന് ഇടയാക്കിയിട്ടുണ്ട് എന്നും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെയുള്ള സമൂഹം വിദ്യാർഥികളെ നല്ല മൂല്യങ്ങൾ വളർത്തുവാൻ സഹായിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group