പൊതുസമൂഹത്തിന് മുന്നില്‍ സഭയെ താറടിച്ച് കാണിക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നു : ക്ലീമിസ് കാതോലിക്ക ബാവ

തുടർച്ചയായി ഭാരതത്തിൽ ഉണ്ടാകുന്ന ക്രൈസ്തവ ആക്രമണങ്ങൾ പൊതുസമൂഹത്തിന് മുന്നില്‍ സഭയെ താറടിച്ചുകാണിക്കാനുള്ള പ്രതിലോക ശക്തികളുടെ ശ്രമമാണെന്ന് കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കഴിഞ്ഞ മൂന്നു ദിവസം കൊച്ചി-പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്ന വര്‍ഷകാല സമ്മേളനത്തിന്‍റെ സമാപനത്തിന് ശേഷം കേരളത്തിനകത്തും പുറത്തും ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ന്യൂപക്ഷ മത വിഭാഗമായ ക്രൈസ്തവര്‍ക്കതിരെ കെട്ടഴിച്ചു വിടുന്ന അസാധാരണമായ അക്രമ പരമ്പരകളും, പൊതുസമൂഹത്തിന് മുന്നില്‍ സഭയെ താറടിച്ചു കാണിക്കാനുള്ള പ്രതിലോക ശക്തികളുടെ വീറും ആവേശവുമെല്ലം ഏറെ ഉത്കണഠയോടെയാണ് ഉള്‍ക്കൊള്ളുന്നതെന്നും ഇവയെ പ്രതിരോധിക്കാന്‍ ക്രൈസ്തവ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group