കാണാതായ വൈദികന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ ദിനാചരണത്തിന് ആഹ്വാനവുമായി കൊളംബിയന്‍ ബിഷപ്പ്

ഒരു മാസം മുൻപ് കാണാതായ വൈദികന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനവുമായി കൊളംബിയയിലെ പെരേര രൂപതയുടെ അധ്യക്ഷന്‍ മോൺ. റിഗോബർട്ടോ കോറെഡോ.

കത്തീഡ്രൽ ദേവാലയത്തില്‍ വൈദികനെ സമര്‍പ്പിച്ച് പ്രത്യേകം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് സോഷ്യൽ മീഡിയായില്‍ പ്രസിദ്ധീകരിച്ച വീഡിയോയിൽ ബിഷപ്പ് പറഞ്ഞു.

“ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. പ്രാർത്ഥനയാണ് ഈ വിഷയത്തില്‍ വിശ്വാസിയുടെ ആത്മാവിൻ്റെ പ്രധാന മനോഭാവം. ഉച്ചകഴിഞ്ഞ്, എല്ലാ ഇടവകകളിലും, വൈദികന് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. കൊളംബിയയിൽ കാണാതായ ധാരാളം ആളുകൾ ഉണ്ടെന്നും സമാനമായ വേദനകളിലൂടെ കടന്നുപോകുന്ന നിരവധി കുടുംബങ്ങളുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കു പ്രിയപ്പെട്ടവരെ കുറിച്ച് യാതൊന്നും അറിയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഫാ. ഡാരിയോ വലൻസിയ യുറിബ് ഏപ്രിൽ 25ന് രാവിലെ തൻ്റെ വാഹനം വാങ്ങാനിരിന്നയാളെ കാണാൻ പോയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ പെരേര രൂപത പോലീസുമായി ചേർന്ന് തിരച്ചിൽ സജീവമാക്കി. പിന്നീട്, രക്തക്കറകളുള്ള വാഹനം കാൽഡാസിൽ നിന്ന് അധികൃതർ കണ്ടെത്തിയിരിന്നുവെങ്കിലും മറ്റ് വിവരങള്‍ ഒന്നും ലഭിച്ചില്ല. വൈദികൻ്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു പ്രതിയെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബിഷപ്പ് പരാമർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group