സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം : കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമായിരി ക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വർധനവ് എത്രയെന്ന് റഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുമെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലവും നിരക്ക് വർധനയും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമുണ്ടാക്കാതെയാണ് വര്‍ധന നടപ്പാക്കുക. റഗുലേറ്ററി കമ്മീഷനാണ് വര്‍ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുന്നത്. ബോർഡ് ആവശ്യപ്പെടുന്ന വർധനവ് എന്തായാലും ഉണ്ടാകില്ല. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group