മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ഏഴാം ചരമദിന അനുസ്മരണ ശുശ്രൂഷകൾക്ക്‌ ആരംഭം

കാലം ചെയ്ത ചങ്ങനാശ്ശേരി അതിരൂപത മുൻ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ ഏഴാം ചരമദിനമായ ഇന്ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അനുസ്മരണ ശുശ്രൂഷകള്‍ നടന്നു. രാവിലെ 9.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന വിശുദ്ധകുർബാനയ്ക്ക്‌ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടo മുഖ്യകാർമ്മികത്വം വഹിച്ചു.

കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്‍, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്‍ മാർ തോമസ് പാടിയത്ത് എന്നിവര്‍ സഹകാര്‍മ്മികരായി.

തുടർന്ന് കബറിടത്തിൽ ഒപ്പീസും പ്രാർത്ഥനകളും നടത്തി. പാരീഷ് ഹാളിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിക്കും. ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധികൾ, സമുദായനേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും. സ്നേഹവിരുന്നോടെ അനുസ്മരണ പരിപാടികൾ സമാപിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group