കൊച്ചി : ഗർഭച്ഛിദ്രത്തിനെതിരെ സമൂഹമനസാക്ഷി ഉണർന്ന് പ്രവർത്തിക്കണമെന്നും ജീവന്റെ സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവന് നശിപ്പിക്കാന്‍ നിയമം സൃഷ്ടിക്കുന്നത് നീചമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.മെഡിക്കൽ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു (ഓഗസ്റ്റ് 10)ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്കാ സഭ ദേശീയ വിലാപദിനമായി ആചരിക്കുകയാണ്. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ഥനാ ശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ ഇന്ത്യയിലുടനീളം ഇതിനോടനുബന്ധിച്ച് നടക്കും.ക്രൈസ്തവരുടെയിടയിലും പൊതുസമൂഹത്തിലും പ്രൊലൈഫ് ബോധവത്കരണ പരിപാടികള്‍ ലെയ്റ്റി കൗണ്‍സില്‍ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group