ജര്‍മ്മനിയിലെ കത്തോലിക്കാ സഭയിലെ സിനഡ് യാത്രയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ.
ജര്‍മ്മന്‍ സഭ മുന്‍പോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രപരമായ ചില ആശയങ്ങള്‍ കത്തോലിക്കാ സഭയുടെ കൂദാശ ഘടനയുമായി യോജിപ്പിക്കാന്‍ കഴിയില്ലെന്നും പാപ്പ വ്യക്തമാക്കി.
സുവിശേഷത്തിന്‍റെ ശരിയായ പാതയിലൂടെ നവീകരിക്കപ്പെടുവാന്‍ പാപ്പാ ജര്‍മന്‍ സഭയോട് ആഹ്വാനം ചെയ്തു.
സ്വവര്‍ഗ്ഗവിവാഹം, വനിതാ പൗരോഹിത്യം ,ധാര്‍മിക, പൗരോഹിത്യ ബ്രഹ്മചര്യം, തുടങ്ങിയ പല വിഷയങ്ങളിലും കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തിന് വിരുദ്ധമായ പല ചിന്തകളും ജര്‍മ്മന്‍ സഭയില്‍ നിന്നും ഉയര്‍ന്നുവന്നത് ആഗോള സഭയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തല ത്തിലാണ് ജര്‍മ്മന്‍ സഭ സാര്‍വത്രിക സഭയുടെ പാതയില്‍ നിന്ന് കൂടുതല്‍ അകന്നു പോകാന്‍ സാധ്യതയുണ്ടെന്നത് രണ്ട് ദൈവശാസ്ത്ര പ്രൊഫസര്‍മാരുള്‍പ്പെടെ നാല് ജര്‍മ്മന്‍ കത്തോലിക്കാ സ്ത്രീകള്‍ ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് പാപ്പായ്ക്ക്
കത്തയച്ചിരുന്നത്.ഈ കത്തിനുള്ള മറുപടിയിലാണ് പാപ്പാ തന്‍റെ ആശങ്ക അറിയിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group