പരിപൂർണ്ണരാക്കുന്നതിന്റെ അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്.

സീറോ-മലബാർ സഭയിൽ പീഡാനുഭവവാരത്തിലോ അതിനോടടുത്ത മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ ആണ് അഭിഷേകതൈലം കൂദാശ ചെയ്യുന്നത്.

മാമ്മോദീസായിലെ വെള്ളവും രണ്ടാമത്തെ റൂമയ്ക്കുള്ള തൈലവും വെഞ്ചരിക്കുന്നതിനും തൈലാഭിഷേകത്തിനുമാണ് വി.തൈലം ഉപയോഗിക്കുന്നത്. ദൈവാലയത്തിന്റെയും ദപ്പായുടെയും കൂദാശയ്ക്കും ഈ അഭിഷേകതൈലം തന്നെയാണ് ഉപയോഗിക്കുന്നത്. സൈത്ത് എന്ന സുറിയാനി പദമാണ് സാധാരണയായി നമ്മുടെ സഭയിൽ വി. തൈലത്തെ ഉപയോഗിക്കുന്നത്.

ഒലിവ് ” എന്നാണ് ഇതിന്റെ അർത്ഥം. സുഗന്ധദ്രവ്യങ്ങൾ ചേർത്ത തലത്തെയാണ് “മൂറോൻ” എന്ന് വിളിക്കുന്നത്. നമ്മുടെ സഭയിലെ ദൈവാ രാധനക്രമത്തിൽ അഭിഷേകതൈലത്തിന്റെ (വിശുദ്ധ മൂറോൻ കൂദാശകമം എന്നാണ് തൈലത്തിന്റെ വിശുദ്ധീകരണത്തിന് പേർ നൽകിയിരിക്കുന്നത്. സുറിയാനി സഭയിൽ എല്ലാ വർഷവും അഭിഷേകതൈലം കൂദാശ ചെയ്യുന്ന പാരമ്പര്യമില്ല.

ഒരിക്കൽ കൂദാശ ചെയ്യ പ്പെട്ട തൈലം ഉപയോഗിച്ചു തീരുമ്പോൾ മാത്രമാണ് വീണ്ടും കൂദാശ ചെയ്യുന്നത്. മെത്രാപ്പോലീത്തയോ മെത്രാനോ ആണ് വിശുദ്ധ തൈലകൂദാശയുടെ കാർമ്മികൻ. വി. തൈലത്തിന്റെ കൂദാശയുടെ ക്രമം ഇപ്രകാരമാണ്.

കൂദാശ ചെയ്യുവാനുള്ള തൈലവും അതിൽ ചേർക്കാനുള്ള സുഗന്ധദ്രവ്യങ്ങളും മദ്ബഹയിൽ വയ്ക്കുകയും പ്രാരംഭ പ്രാർത്ഥനകൾക്കും സങ്കീർത്തനങ്ങളുടെ ആലാപനത്തിനും ശേഷം ഓനീസ എന്നറിയപ്പെടുന്ന കീർത്തനങ്ങളും വചനശുശ്രൂഷയും കാറോസൂസയും നടത്തുകയും ചെയ്യുന്നു.

അതിനു ശേഷം തലത്തിന്റെ കൂദാശ കർമ്മം ആരംഭിക്കുന്നു.

ഗ്ഹാന്ത്ര പ്രാർത്ഥനകൾക്കും ഭാഷണകാനോനകൾക്കും പരിശുദ്ധൻ” എന്ന കീർത്തനത്തിനും ശേഷം തൈലത്തിന്റെ കൂദാശയുടെ രണ്ട് അഭിഷേക പ്രാർത്ഥനകൾ, കാർമ്മി കൻ ചൊല്ലുന്നു. അതിനുശേഷം കാർമ്മികൻ കൈകളുയർത്തി, വലതുകൈ ഇടതു കൈയുടെ മുകളിൽ വരത്തക്കവിധം കുരിശാകൃതിയിൽ തൈലത്തിന്റെ മേൽ പിടിച്ചു കൊണ്ട് പരിശുദ്ധ റൂഹായുടെ ആവാസത്തിനായി പ്രാർത്ഥിക്കുന്നു.

അതേത്തുടർന്ന് സുഗ ന്ദദ്രവ്യം കുരിശാകൃതിയിൽ തൈലത്തിൽ ഒഴിക്കുകയും വലതുകൈയുടെ ചൂണ്ടുവിരൽ തൈലത്തിൽ മുക്കി കുരിശാകൃതിയിൽ റൂ ചെയ്ത് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുന്നു.

“വിശ്വാസികളെ മുദ്രിതരാക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സ്ഥിരീകരിക്കുന്നതിനുമായി ഈ തൈലം, സജീവവും ജീവദായകവുമായ സ്ലീവായുടെ അടയാളത്താൽ റൂ ചെയ്യപ്പെടുകയും പവിത്രീകരി ക്കപ്പെടുകയും ചെയ്തിരിക്കുന്നു. തുടർന്ന് ഓനീസകളും സങ്കീർത്തനങ്ങളും ആലപിച്ചതിനുശേഷം വിശുദ്ധ കുർബാന ഓനീസാ ദ്റാസയോടെ തുടരുകയും പ്രത്യേക സമാപന പ്രാർത്ഥനകളോടെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ രൂപതയിൽ മാർച്ച് മാസം 21-ാം തീയതി ചൊവ്വാഴ്ച രാവിലെ 6.45 ന് കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് വി. മൂറോൻ കൂദാശകർമ്മം നടക്കുകയാണ്.

രൂപതയിലെ വൈദിക കൂട്ടായ്മയുടെ ഐക്യത്തിന്റെ പ്രതീകമായി രൂപത കൂരിയാ അംഗങ്ങളും എല്ലാ ഫൊറോന വികാരിമാരും കൂദാശകർമ്മത്തിൽ പങ്കെടുക്കുന്നതാണ്.

വി. മൂറോന്റെ ഉപയോഗത്തെ സംബന്ധിച്ച് ചില പ്രായോഗിക നിർദ്ദേശങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.

1. ഇടവകദൈവാലയങ്ങളിൽ വിശുദ്ധ തൈലം ഉപയോഗിച്ച് തീരുമ്പോൾ കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും വാങ്ങാവുന്നതാണ്.

തൈലം വാങ്ങാൻ വരുമ്പോൾ ദൈവാലയങ്ങളിൽ വി. മൂറോൻ സൂക്ഷിക്കുന്ന പാത്രം കൊണ്ടുവരേണ്ടതാണ്.

2 ഇടവകദൈവാലയങ്ങളിൽ അഭിഷേകതൈലം ആദരവോടെ സംരക്ഷിക്കുന്നതിനായി മാമ്മോദീസാത്തൊട്ടിയോടനുബന്ധിച്ച് ഒരു ചെറിയ സാരി ഉണ്ടാക്കി അതിൽ വി. മൂറോൻ സൂക്ഷിക്കേണ്ടതാണ്.

3. മാമ്മോദീസായിലെ വെള്ളവും രണ്ടാമത്തെ റൂമയ്ക്കുള്ള തൈലവും വെഞ്ചരിക്കുന്നതിനും തൈലാഭിഷേകത്തിനുമാണ് വി.തൈലം ഉപയോഗിക്കുന്നത്. രണ്ടാമത്തെ റൂമയ്ക്ക് ഉപയോഗിക്കുന്ന (പുരോഹിതൻ വെഞ്ചരിച്ച് തല മാണ് പിന്നീടുള്ള മാമ്മോദീസായിൽ ഒന്നാമത്തെ റൂമയ്ക്കായി ഉപയോഗിക്കേണ്ടത്.

4. രോഗീലേപനത്തിന് വി. മൂറോനോ മാമ്മോദീസായിൽ വെഞ്ചരിച്ച് തൈലമോ അല്ല ഉപയോഗിക്കേണ്ടത്. രോഗീലേപനശുശ്രൂഷയുടെ ഭാഗമായി പ്രത്യേകം തൈലം വെഞ്ചരിക്കേണ്ടതാണ്.
ഒലിവെണ്ണയോ മറ്റ് സസ്യ എണ്ണകളോ രോഗീലേപനത്തിനുള്ള തൈലമായി ഉപയോഗിക്കാവുന്നതാണ്.

5. മാമ്മോദീസായിലും രോഗീലേപനത്തിലും റൂ കഴിഞ്ഞ് തൈലം തുടച്ചുമാറ്റാൻ ഉപയോഗിക്കുന്ന പഞ്ഞിയും തുണിയും കത്തിച്ചുകളയേണ്ടതാണ്.

വി. തൈലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഈ നിർദ്ദേശങ്ങൾ കൃത്യത യോടെ പാലിക്കുവാൻ എല്ലാവരും പരിശ്രമിക്കണം. അതുവഴി ദൈവത്തിന്റെ തിരുനാമം മഹത്വപ്പെടുവാൻ ഇടയാകട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group