അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിലേക്ക്….

വത്തിക്കാൻ സിറ്റി: ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാകുന്ന 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പയും…..
2021 സെപ്തംബർ അഞ്ചുമുതൽ 12വരെ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവ്യബലി അർപ്പിക്കാനുള്ള ആഗ്രഹം, ഇറാഖിൽനിന്നുള്ള യാത്രാമധ്യേ വിമാനത്തിൽവെച്ചാണ് പാപ്പ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ വാർത്തയിൽ അത്യാഹ്‌ളാദത്തിലാണ് ഹംഗേറിയൻ ജനത…..

അതേസമയം പാപ്പയുടെ സന്ദർശനം ദിവ്യകാരുണ്യ കോൺഗ്രസിലേക്ക് മാത്രമാണെങ്കിൽപ്പോലും അത് രാജ്യത്തിന് വലിയ പ്രോത്സാഹനവും ആത്മീയബലവും ആയിരിക്കുമെന്ന് ബുഡാപ്പെസ്റ്റ് ആർച്ച്ബിഷപ്പ് കർദിനാൾ പീറ്റർ ഏർദോയും ദേശീയ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് അന്ത്രാസ് വേരസും പ്രസ്താവനയിലൂടെ അറിയിച്ചു…..
ക്രൈസ്തവ ധാർമികതയിൽ അധിഷ്ഠിതമായ വിവാഹ കുടുംബ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്ന ഹംഗറിയിൽ പാപ്പ നടത്തുന്ന പര്യടനം ധാർമികമൂല്യങ്ങൾക്ക് ഒരു രാജ്യം നൽകുന്ന സവിശേഷസ്ഥാനം ലോകത്തിനു മുന്നിൽ പ്രഘോഷിക്കാനുള്ള അവസരം കൂടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പേപ്പൽ പര്യടനത്തിന് പാപ്പ ആഗ്രഹം അറിയിച്ചെങ്കിലും സങ്കീർണമായ കൂടിയാലോചനകൾക്കും മറ്റും ശേഷമാകും സ്ഥിരീകരിക്കപ്പെടുക. സന്ദർശനത്തിന്റെ തിയതി, സന്ദർശന ദിനങ്ങളുടെ എണ്ണം എന്നിവ അതനുസരിച്ചാവും ക്രമീകരിക്കുക. എന്നിരുന്നാലും പാപ്പയുടെ ആഗ്രഹപ്രകടനം പേപ്പൽ വാഗ്ദാനമായി ഉൾക്കൊണ്ടു കഴിഞ്ഞു കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഹംഗറി. അധികം താമസിയാതെ പേപ്പൽ പര്യടനത്തിനുള്ള ഒരുക്കത്തിലേക്ക് രാജ്യം പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ…..
ലിയോ 13-ാമൻ മാർപാപ്പയുടെ കാലഘട്ടത്തിൽ, 1881ലാണ് ആദ്യത്തെ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടത്….
അന്ന് ഫ്രാൻസായിരുന്നു വേദി…..
ഫിലിപ്പെൻസിലെ സെബുവാണ് ഏറ്റവും ഒടുവിൽ ദിവ്യകാരുണ്യ കോൺഗ്രസിന് വേദിയായത്…..
ഹംഗറി ഇത് രണ്ടാം തവണയാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് വേദിയാകുന്നത്…..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our