ജീവനോട് തുറവുള്ളതാകണം ദാമ്പത്യസ്നേഹം : മാർപാപ്പാ

വിശ്വസ്ത ദാമ്പത്യ സ്നേഹത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

യേശുവിൻറെ കാലത്ത്, വിവാഹജീവിതത്തിൽ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പ്രതികൂലമായിരുന്നു. നിസ്സാര കാരണങ്ങളാൽ പോലും ഭർത്താവിന് ഭാര്യയെ പുറത്താക്കാനും ഉപേക്ഷിക്കാനും കഴിയുമായിരുന്നു, ഇത് തിരുവെഴുത്തുകളുടെ നൈയമിക വ്യാഖ്യാനങ്ങളാൽ ന്യായീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ, കർത്താവ് തൻറെ സംവാദികരെ സ്നേഹത്തിൻറെ ആവശ്യകതയിലേക്ക് പുനരാനയിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം തുണയാകുന്നതിനും, ഒപ്പം, വളർച്ചയ്ക്ക് പ്രചോദനവും വെല്ലുവിളിയും ആകുന്നതിനും (ഉൽപത്തി 2:20-കാണുക- 23 ) വേണ്ടി, ഔന്നത്യത്തിൽ തുല്ല്യരും വൈവിധ്യത്തിൽ പരസ്പര പൂരകങ്ങളും ആയിരിക്കണമെന്ന് സ്രഷ്ടാവ് അഭിലഷിക്കുന്നുവെന്നും മാർപാപ്പാ പറഞ്ഞു.

അതിനാൽ, ഓരോ വീടിനും സന്തോഷത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ, സ്നേഹത്തിൻറെ ഏറ്റവും സുന്ദര ഫലമായ, ദൈവത്തിൻറെ ഏറ്റവും വലിയ അനുഗ്രഹമായ, ജീവൻറെ ദാനത്തോടും കുട്ടികളുടെ ദാനത്തോടും ദമ്പതികൾ തുറവുകാട്ടേണ്ടത് അനിവാര്യമാണെന്ന് നാം മറക്കരുത്. നിങ്ങൾ കുഞ്ഞുങ്ങൾക്ക് ജന്മം നല്കൂ! ഇന്നലെ എനിക്ക് വലിയ സാന്ത്വനദായകമായിരുന്നു. അന്ന് സുരക്ഷാപ്പൊലീസിൻറെ ദിനമായിരുന്നു, ഒരു സുരക്ഷാപ്പൊലീസ് അദ്ദേഹത്തിൻറെ എട്ട് കുട്ടികളുമായിട്ടാണ് വന്നത്! അതു മനോഹര ദൃശ്യമായിരുന്നു. ദയവുചെയ്ത്, ദൈവം അയയ്‌ക്കുന്നതിനോട് ജീവനോട് തുറവുകാട്ടുക. പാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m