ദിവസവും സ്‌കൂളുകളിലും കോളേജുകളിലും ഇന്ത്യന്‍ ഭരണഘടന വായിക്കണം: പുതിയ പരിഷ്കരണവുമായി കര്‍ണാടക സര്‍ക്കാര്‍

എല്ലാ സ്‌കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍.

സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ചിത്രം ചുമരില്‍ വയ്ക്കണമെന്നും യോഗം തീരുമാനിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഭരണഘടന എഴുതിയതിനു പുറകിലെ ചിന്തകളെ കുറിച്ചും എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു.

ഈ തീരുമാനം യുവാക്കള്‍ക്കിടയില്‍ രാജ്യത്തോട് പ്രതിബദ്ധതയും മതസഹോദര്യവും വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group