പെട്രോള്‍ വില നൂറിന് താഴെ എത്തിയേക്കും; ഇന്ധനവില വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

രാജ്യത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറയ്ക്കാനുള്ള ആലോചനയുമായി പൊതുമേഖലാ എണ്ണ കമ്പിനികള്‍.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാൻ ആലോചിക്കുന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ നൈമക്സ് വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയില്‍ ബാരലിന് 72 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.

ക്രൂഡ് വില കുറഞ്ഞതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രൂഡ് വില എണ്‍പത് ഡോളറിന് മുകളിലായിരുന്നതിനാല്‍ നേരിട്ട അധിക ബാധ്യത നികത്താനുള്ള അവസരമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്. മുൻകാല നഷ്ടം നികത്തുന്നതു വരെ വിലയില്‍ മാറ്റം വരുത്തേണ്ടയെന്ന അഭിപ്രായവും ശക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group