പകര്‍ച്ചപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ പനി ബാധിച്ചത് 50,000 പേര്‍ക്ക്

കൊച്ചി : കാലവർഷം ശക്തമായതോടെ കേരളത്തിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 50000 പേര്‍ക്കാണ് പനി ബാധിച്ചത്. 24 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എലിപ്പനി, ഡെങ്കിപനി, എച്ച്‌ 1 എന്‍ 1 എന്നിവയാണ് ജീവനെടുക്കുന്നത്.

പനി ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാവുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. സംശയ നിവാരണത്തിനായി 9995220557, 9037277026 എന്നീ നമ്പറുകളിൽ വിളിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group