കൊച്ചി: കെ റെയിൽ സംവാദമെന്ന പേരിൽ തല്പര കക്ഷികളെ വിളിച്ചു നടത്തുന്ന പരിപാടി അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.സർക്കാരിനു താല്പര്യമുള്ള ആളുകളെ മാത്രം വിളിച്ച് അടച്ചിട്ട മുറികളിൽ നടത്തുന്ന ചർച്ചകൾ ഒരു ഗുണവും ചെയ്യില്ല.
പൊതു സമൂഹത്തിന്റെ ആശങ്കകൾക്കും പ്രശ്നങ്ങൾക്കും മറുപടി പറയാതെ പിൻവാതിൽ ചർച്ചകൾ ഗൂഢോദ്ദേശ്യത്തോടെയാണ്. അതിൽ തന്നെ വിഷയത്തെക്കുറിച്ച് ആധികാരികമായി പറയാൻ ശേഷിയുള്ളവരെ ഒഴിവാക്കിയിരിക്കുകയുമാണ്. സർക്കാരിന്റെ ഇത്തരം ഭയം തന്നെ ജനങ്ങളിൽ സംശയം ഉളവാക്കുന്നു.
പോലീസ് അതിക്രമം കൂടാതെ, ഇപ്പോൾ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആളുകളും ഇരയാകുന്നവരെ ആക്രമിക്കുന്ന നയം അപലപനീയമാണ്.സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ ശ്രമിക്കുന്നത് തല്ലു കിട്ടുന്ന പരിപാടിയാണെന്നു രാഷ്ട്രീയ നേതാക്കന്മാർ വെല്ലുവിളിക്കുന്നത് ഫാസിസ്റ്റ് ശൈലി ആണ്.
ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭീഷണിപ്പെടുത്തി കാര്യം നേടാമെന്നത് വ്യാമോഹമാണ്. അനുകൂലിക്കുന്നു എന്ന് പറയുന്നത് കെ റെയിൽ കടന്നു പോകാത്ത സ്ഥലങ്ങളിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ്. മൂലമ്പിള്ളിയിലെ പോലെ വികസനത്തിന്റെ പേരിൽ കേരളത്തിലുടനീളം കുടിയിറക്കപ്പെട്ട് അനാഥമാകുന്ന അവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്.
കല്ലിടീലുമായി ബന്ധപ്പെട്ട യഥാർത്ഥ സാമ്പത്തിക ചെലവുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം. സർക്കാർ കെ റെയിൽ സർവേ നടപടികൾ നിർത്തണമെന്നും ജനങ്ങൾക്ക് സ്വൈര ജീവിതം ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group