മാനന്തവാടി രൂപതയുടെ ഭാഗമായ റേഡിയോ മറ്റൊലിക്ക് ദേശീയ പുരസ്ക്കാരം.

മാനന്തവാടി : കോമൺ വെൽത്ത് എഡ്യൂക്കേഷൻ മീഡിയ സെന്റർ ഫോർ ഏഷ്യ (സെംകെ) സംഘടിപ്പിച്ച ‘കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് 2021’ ഹ്രസ്വ ചിത്ര മത്സരത്തിൽ റേഡിയോ മറ്റൊലിക്ക് പുരസ്കാരം. റേഡിയോ മാറ്റൊലിയുടെ ബാനറിൽ എയ്ഞ്ചൽ അഗസ്റ്റിൻ നിർമിച്ച്, ശ്രീക്കാന്ത്. കെ. കൊട്ടാരത്തിൽ രചനയും സംവിധാനവും നിർവഹിച്ച ‘റേഡിയോ’ എന്ന ഹ്രസ്വ ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അതുൽ രാജ് ചായാഗ്രഹണവും, ടോബി ജോസ് ശബ്ദ സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സാങ്കേതിക സഹായം നൽകിയിരിക്കുന്നത് പ്രജിഷ രാജേഷാണ്. രാജേഷ് പടിഞ്ഞാറത്തറയും, തൻവി.പി. രാജേഷുമാണ് അഭിനേതാക്കൾ. ‘ആരോഗ്യമുള്ള സമൂഹത്തിന് സാമൂഹിക റേഡിയോയുടെ പങ്ക് ‘ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. രണ്ടാം തവണയാണ് മാറ്റൊലിക്ക് ‘കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് ‘ അവാർഡ് ലഭിക്കുന്നത്.
Reported by Tinumon Thomas
Treasurer
KCYM KALLODY REGION


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group