പ്രതിരോധ, ആണവ രംഗങ്ങളില്‍ സഹകരണം; ഇന്ത്യ- ഫ്രാന്‍സ് ധാരണ

ആണവ,പ്രതിരോധ രംഗങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാൻ ഇന്ത്യ- ഫ്രാൻസ് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

ഡല്‍ഹിയിലെ പുതിയ നാഷണല്‍ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. നാവിക സേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് മീറ്റിംഗിന് ശേഷം നടന്ന പ്രസ് മീറ്റില്‍ നരേന്ദ്ര മോദി വ്യക്തമാക്കി.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാൻസിലെത്തിയ നരേന്ദ്ര മോദി ഫ്രാൻസിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യൻ സൈന്യത്തിന്റെ കണ്ടിജന്റും റാഫേല്‍ യുദ്ധവിമാനങ്ങളും അണിനിരന്നു.

എലിസി കൊട്ടാരത്തില്‍ ഒരുക്കിയ വിരുന്നിലും മോദി പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന ഫ്രഞ്ചു ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണര്‍ മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group