രാഷ്ട്രനേതാക്കൻമാരോടും വിശ്വാസികളോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനവും അഭ്യർത്ഥനയും:

വത്തിക്കാൻ സിറ്റി: ഉക്രൈയ്നിലെ സ്ഥിതിഗതികൾ വഷളായതിൽ എന്റെ ഹൃദയത്തിൽ വലിയ വേദനയുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങൾ ആണ് നാം കാണുന്നത്. എന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ വേദനയും ആശങ്കയും അനുഭവിക്കുന്നു. പക്ഷപാതപരമായ താൽപ്പര്യങ്ങളാൽ എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണ്.

രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഉള്ളവരോട്, യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവത്തിൻ്റെ മുമ്പാകെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു; അവിടുന്ന് യുദ്ധത്തിൻ്റെയല്ല സമാധാനത്തിൻ്റെ ദൈവമാണ്. നാം ശത്രുക്കളല്ല, സഹോദരന്മാർ അയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണ് ദൈവം. രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന, ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും ഞാൻ യാചിക്കുന്നു.

എല്ലാ വിശ്വാസികളോടും അവിശ്വാസികളോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളായ, പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചു. അടുത്ത മാർച്ച് 2 (ലത്തീൻ സഭയിൽ വിഭൂതി ബുധൻ), സമാധാനത്തിനു വേണ്ടിയുള്ള ഉപവാസദിനമാക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. അന്നേ ദിവസം പ്രാർത്ഥനയിലും ഉപവാസത്തിലും തീവ്രമായി അർപ്പിക്കാൻ ഞാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. സമാധാനത്തിന്റെ രാജ്ഞിയായ പരി. അമ്മേ ലോകത്തെ യുദ്ധഭ്രാന്തിൽ നിന്ന് സംരക്ഷിക്കണമേ..

ഫ്രാൻസിസ് പാപ്പ

ഇറ്റാലിയൻ വിവർത്തനം:
സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group