ഉത്തരേന്ത്യയില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനലുകള്‍ കേരളത്തില്‍’; വിശദീകരണവുമായി കേരള പൊലീസ്

ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെ ത്തുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ്.

കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍ പറയുന്ന പോലെ ഒരു സന്ദേശം കേരള പൊലീസ് നല്‍കിയിട്ടില്ല. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഉത്തരേന്ത്യയില്‍നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നല്‍കിയിട്ടില്ല. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group