ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ക്യൂബൻ സർക്കാർ; പ്രതികാര നടപടിയെന്ന് വിശ്വാസസമൂഹം.

Cuban government bans Christmas celebrations; The faith community called it retaliation.

ഹവാനാ: ക്യൂബയിലെ കമാഗെ രൂപതയിലെ ഇടവകകളിൽ വർഷങ്ങളായി തുടർന്നു പോന്ന ക്രിസ്മസ് കരോളിന് വിലക്കേർപ്പെടുത്തി ക്യൂബൻ സർക്കാർ. കോവിഡ് പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മതപരമായ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയതെന്ന് ക്യൂബൻ സർക്കാർ അറിയിച്ചു. കമാഗെയിലെ ബിഷപ്പ് വില്ലി പിനോയെ കമ്യൂണിസ്റ്റ് സർക്കാരിന്റെ മതകാര്യങ്ങളുടെ ചുമതലയുള്ള ആബേൽ ബാരെറാസാണ് മതപരമായ ആഘോഷങ്ങളിൽ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി പിന്തുടരുന്ന ഭരണകൂടമാണ് ക്യൂബയുടേത് എന്നും ആബേൽ ബാരെറാസ്‌ ഓർമ്മിപ്പിച്ചു.

നിരവധി വർഷങ്ങളായി ക്രിസ്മസിനോടനുബന്ധമായി നടക്കുന്ന ഒരു ആഘോഷ പരിപാടിയിൽ വിലക്കേർപ്പെടുത്തുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രായോഗിക നടപടികളുമായി സർക്കാരിന് മുന്നോട്ട് പോവാൻ മാത്രമേ പറ്റൂ എന്ന് ഭരണകൂടം സഭാ നേതൃത്വത്തെ അറിയിച്ചു.

കോവിഡ് പാക്ചാതലത്തിൽ തെരുവിലുള്ള ആഘോഷപരിപാടികളിൽ മാത്രമേ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്നും മറ്റ് പ്രാർഥനാ ശുശ്രൂഷകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ആബേൽ പറഞ്ഞു. ഈ വര്ഷം കാമഗേ രൂപതയിൽ മൂന്ന് ക്രിസ്മസ് പ്രദക്ഷിണങ്ങൾ നടന്നു, പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ചടങ്ങുകളാണ് സർക്കാർ ഉത്തരവ് മൂലം നിരോധിച്ചത്. സഭയ്‌ക്കെതിരായ ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്ന വാദവും ശക്തമായ പ്രതിക്ഷേധവും സർക്കാരിനെതിരെ ക്യൂബയിലെ വിശ്വാസ സമൂഹത്തിൽ ഉയരുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group