November 17 – വിശുദ്ധ എലിസബത്ത് (1207 – 1231)

 ഹംഗറിയിലെ ആൻഡ്രൂ രണ്ടാമൻ രാജാവിന്റേയും മെറാനിയയിലെ ഗെർ ട്രൂഡിന്റേയും മകളായി 1207 ജൂലൈ 7 ന് വിശുദ്ധ എലിസബത്ത് ജനിച്ചു. 1211 തന്റെ അമ്മയുടെ സഹോദരപുത്രനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാൻസ് ഗ്രേവിന്റെ രാജധാനിയിലേക്ക് എലിസബത്തിനെ കൊണ്ടുപോയി. 1221 – ന്അവളുടെ പതിനാലാം വയസ്സിൽ ലുഡ്വിഗ് അവളെ ഭാര്യയായി സ്വീകരിച്ചു. വളരെ ആഹ്ലാദം നിറഞ്ഞ ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും അവൾ ഏറ്റവും മികച്ച വ്യക്തി ആയിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരെ തന്റെ സഹോദരങ്ങളായി കണ്ടുകൊണ്ട് ഒത്തിരി ദാനധർമ്മങ്ങളും മറ്റും വിശുദ്ധ നടത്തിവന്നു. തന്റെ ഭർത്താവിൻറെ പിന്തുണ അവളെ ദൈവീക കാര്യങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും കൂടുതൽ വളർത്തി.

 രാത്രിയുടെ യാമങ്ങൾ അലസമായി ഉറക്കത്തിൽ മുഴുകാതെ യേശുവിൻറെ തിരുസന്നിധിയിൽ ഇരുന്ന് പ്രാർത്ഥന നിരതയാകുവാൻ അവൾ അതിയായി ആഗ്രഹിച്ചു. അനാഥർക്കും വിധവകൾക്കും പാവപ്പെട്ടവർക്കും രോഗികൾക്കും അവൾ അകമഴിഞ്ഞ സഹായം നൽകി. തന്റെ മുൻപിൽ വരുന്ന ഒരു വ്യക്തിയെ പോലും വിശുദ്ധ വെറും കൈയോടെ പറഞ്ഞു അയച്ചില്ല. ഒന്നും ലഭ്യമല്ലാതിരുന്ന ഒരു ക്ഷാമകാലത്ത് തൻറെ പക്കലുള്ള മുഴുവൻ ധാന്യ ശേഖരവും പാവപ്പെട്ടവർക്കായി അവൾ നൽകി. പലവിധ ശാരീരിക പീഡകളാൽ വലയുന്ന മക്കൾക്കായി അവളൊരു ആതുരാലയം നിർമ്മിക്കുകയും കുഷ്ഠരോഗികൾ അടക്കം എല്ലാവരെയും പരിചരിക്കുകയും ചെയ്ത

   1227 സെപ്റ്റംബർ 11ന് ആറാമത്തെ കുരിശുയുദ്ധത്തിൽ ചേരുവാനുള്ള യാത്രാമധ്യേ വിശുദ്ധ യുടെ ഭർത്താവ് മരണപ്പെട്ടു. ഇളയ മകൾ ഗെർട്രൂഡിന്റെ ജനത്തിന് ആഴ്ചകൾ മുൻപ് ആണ് ഇദ്ദേഹം മരിച്ചത്. ഭർത്താവിൻറെ അപ്രതീക്ഷിത വിയോഗം അവളെ ദുഃഖത്തിന് താഴ്വരയിലേക്കെറിഞ്ഞു എങ്കിലും യേശുവിൻറെ കൂടെ മനോധൈര്യം കൈവിടാതെ അവൾ മുന്നേറി. ഇതോടുകൂടി ദൈവദാസിയായി തീരുവാൻ ഉള്ള അവളുടെ ആഗ്രഹം വർദ്ധിച്ചു. തന്റെ രാജകീയ പദവികൾ എല്ലാം ഉപേക്ഷിച്ച് കൂടുതൽ സ്വതന്ത്രമായി ദൈവീക കാര്യങ്ങളിൽ മുഴുകി.
   വിധവയായി തീർന്ന ഇവരുടെ ജീവിതം വളരെ ക്ലേശപൂർണമായിരുന്നു. തന്റെ പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് അലഞ്ഞ വിശുദ്ധയെ സ്വീകരിക്കുവാനോ അഭയം നൽകുവാനോ ആരും തയ്യാറായില്ല. വിശുദ്ധയുടെയുടെ ശത്രുക്കളുടെ ഭീഷണി ആയിരുന്നു ഇതിന് അടിസ്ഥാനകാരണം.

 1225 മാൾബർഗിലെ വിശുദ്ധ ഫ്രാൻസിസ് സന്യാസിനി സഭയിൽ ചേർന്ന് വിശുദ്ധ , തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയിൽ ഒരു ചെറിയ ആശുപത്രി നിർമ്മിക്കുകയും പാവങ്ങളെ സഹായിക്കുന്നതിൽ തന്നാൽ ആവുന്നത് ചെയ്യുകയും ചെയ്തു. 1221 തന്റെ ചെറുപ്രായത്തിൽതന്നെ ദൈവസന്നിധിയിൽ അവൾ എത്തിച്ചേർന്നു.

ഇതര വിശുദ്ധര്‍

1. സ്പെയിനിലെ അചിക്ലൂസും സഹോദരി വിക്ടോറിയയും

2. പാലെസ്റ്റയിനിലെ അല്‍ഫേയൂസും

3. ഓര്‍ലിന്‍സു ബിഷപ്പായിരുന്ന അനിയാനൂസ്

4. അലക്സാണ്ട്രിയായിലെ ഡിയണീഷ്യസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group