സമർപ്പിതൻ’ അവാർഡ് : നാമനിർദേശം ക്ഷണിച്ചു

കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി – എസ്. എം. വൈ. എം. ഏർപ്പെടുത്തിയിരിക്കുന്ന പതിമൂന്നാമത് ഫാ. റോയി മുളകുപാടം എം. സി. ബി. എസ്. സ്മാരക ‘സമർപ്പിതൻ-2024’ അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. ജീവകാരുണ്യ രംഗത്ത് നിസ്വാർഥമായ സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കാണ് അവാർഡ് സമ്മാനിക്കുന്നത്. സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങൾ ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകും.

വ്യക്തിക്ക് സ്വയമോ, മറ്റുള്ളവർക്കോ നാമനിർദേശങ്ങൾ സമർപ്പിക്കാം. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും അകാലത്തിൽ വേർപിരിയുകയും ചെയ്‌ത ഫാ. റോയി മുളകുപാടം എം. സി. ബി. എസ്. ന്റെ ഓർമ്മയ്ക്കായി കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി – എസ്. എം. വൈ. എം. ഏർപ്പെടുത്തിയിരിക്കുന്നതാണ് അവാർഡ്. നാമനിർദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

വിലാസം: പ്രസിഡന്റ്, യുവദീപ്തി – എസ്. എം. വൈ. എം., ലിറ്റിൽ ഫ്ളവർ ചർച്ച്, കടുവാക്കുളം, കൊല്ലാട് പി. ഒ. കോട്ടയം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:, 9400281105,+917907518846,9605434747 [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group