ദീപിക ദിനപത്രം : മലയാള മാധ്യമ രംഗത്തെ സത്യത്തിന്റെ കാവലാൾ

മലയാളമാധ്യമങ്ങളിൽ സത്യസന്ധമായ വാർത്തകൾക്കു  നിങ്ങൾക്കാശ്രയിക്കാവുന്ന സത്യസന്ധമായാ മാധ്യമം ദീപികയെത്തന്നെയാണ്. ക്രൈസ്തവഅവകാശങ്ങൾക്കും ക്രൈസ്തവസമുദായത്തിനും വേണ്ടി ശബ്ദിക്കാനും നീതിയിലും സത്യത്തിലും അധിഷ്ഠിതമായ നിലപാടുകളെടുക്കാനും ദീപികയ്ക്ക്  മാത്രമേ സാധിക്കുകയുള്ളൂ. കാരണം, ദീപികയുടെ പത്രധർമ്മത്തിൽ പ്രാഥമികകൂറ് സത്യത്തോടാണ്. ദീപികയുടെ സാമ്പത്തികതാത്പര്യം നിലനില്പിന്റെ മാത്രം പ്രശ്നമാണ്. അതേസമയം ഇതരമാധ്യമങ്ങളുടെ പ്രാഥമികകൂറ് സാമ്പത്തികനേട്ടത്തോടായതിനാൽ കപടനിഷ്പക്ഷതയും വെള്ളം ചേർത്ത നിലപാടുകളും വിശദാംശങ്ങളുടെ തമസ്കരണവും അനാരോഗ്യകരമായ ഒത്തുതീർപ്പുകളും അവർക്ക് ആവശ്യമായി വരുന്നു. ഉദാഹരണം ഇന്നത്തെ പത്രങ്ങൾ.

ദീപിക – ഫ്രാൻസിലെ ബസിലിക്കയിൽ ഇസ്ലാമിക ഭീകരാക്രമണം
മനോരമ – ഫ്രാൻസിൽ പള്ളിയിൽ ശുശ്രൂഷിയുടെയും സ്ത്രീയുടെയും തലയറുത്തു, 3 മരണം
മാതൃഭൂമി – ഫ്രാൻസിൽ പള്ളിയിൽ കത്തിയാക്രമണം, മൂന്ന് പേർ കൊല്ലപ്പെട്ടു.

മനോരമയും മാതൃഭൂമിയും ആക്രമണം ഇസ്ലാമികഭീകരവാദികളിൽ നിന്നാണ് നടന്നതെന്ന് സുന്ദരമായി മറച്ചുവെച്ചിട്ടുണ്ട്. അക്രമി മുസ്ലീമായിരുന്നുവെന്ന് മാത്രമല്ല, അല്ലാഹു അക്ബർ എന്ന് ഉരുവിടുകയും ഖുറാന്റെ ഒരു കോപ്പി കൈയ്യിൽ കരുതുകയും ചെയ്തിട്ടുണ്ടായിരുന്നു.

മതത്തിന്റെ പേരിൽ അക്രമത്തെ ആഗോളവത്കരിക്കുന്നത് കോവിഡിനേക്കാളും അടിയന്തിരപ്രാധാന്യത്തോടെ പ്രതിരോധിക്കേണ്ട ഗുരുതര പ്രതിസന്ധിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group