നിർമ്മാണത്തിലിരുന്ന റെയിൽവേപ്പാലം തകർന്ന് വീണ് 18 പേർ മരിച്ചു

മി​​​​​​​​സോ​​​​​​​​റ​​​​​​​​മി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​മ്മാണ​​​​​​​​ത്തി​​​​​​​​ലി​​​​​​​​രു​​​​​​​​ന്ന നൂ​​​റു മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള റെ​​​​​​​​യി​​​​​​​​ൽ​​​​​​​​വേ​​​​​​​​പ്പാ​​​​​​​​ലം ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​ വീ​​​​​​​​ണ് 18 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. അ​​​​​​​​ഞ്ചു പേ​​​​​​​​രെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യി.

ഐ​​​​​​​​സ്വാ​​​​​​​​ൾ ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ സാ​​​യ്​​​​​​​​രം​​​​​​​​ഗ് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യിലായിരുന്നു അ​​​​​​​​പ​​​​​​​​ക​​​​​​​​ടം. ഐ​​​​​​​​സ്വാ​​​​​​​​ളി​​​​​​​​ൽ​​​​​​​​ നി​​​​​​​​ന്ന് 21 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ അ​​​​​​​​ക​​​​​​​​ലെ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. മൂ​​​​​​​​ന്നു പേ​​​​​​​​ർ​​​​​​​​ക്കു പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റു.

പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ലെ മാ​​​​​​​​ൾ​​​​​​​​ദ ജി​​​​​​​​ല്ല​​​​​​​​ക്കാ​​​​​​​​രാ​​​​​​​​ണു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രി​​​​​​​​ലേ​​​​​​​​റെ​​​​​​​​യും. അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​കാ​​​​​​​ര​​​​​​​ണം വ്യ​​​​​​​ക്ത​​​​​​​മ​​​​​​​ല്ല. 16 മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​സ്ഥ​​​​​​​​ല​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു ക​​​​​​​​ണ്ടെ​​​​​​​​ടു​​​​​​​​ത്തു. മ​​​രി​​​ച്ച 12 പേ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. കു​​​​​​​​രും​​​​​​​​ഗ് ന​​​​​​​​ദി​​​​​​​​ക്കു കു​​​​​​​​റു​​​​​​​​കെ​​​​​​​​യാ​​​​​​​ണ് പാ​​​​​​​​ലം നി​​​​​​​​ർ​​​​​​​​മ്മിച്ചി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.

ഭൈ​​​​​​​​ര​​​​​​​​വി-​​​​​​​​സാ​​​​​​​​യി​​​​​​​​രം​​​​​​​​ഗ് ന്യൂ ​​​​​​​​റെ​​​​​​​​യി​​​​​​​​ൽ​​​​​​​​വേ ലൈ​​​​​​​​ൻ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ലെ 130 പാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​ണ് ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​ത​​​​​​​​ല സ​​​​​​​​മി​​​​​​​​തി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ രാ​​​​​​​​ഷ്‌​​​​​​​​ട്ര​​​​​​​​പ​​​​​​​​തി ദ്രൗ​​​​​​​​പ​​​​​​​​ദി മു​​​​​​​​ർ​​​​​​​​മു, പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ന​​​​​​​​രേ​​​​​​​​ന്ദ്ര മോ​​​​​​​​ദി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ദുഃ​​​​​​​​ഖം രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. മ​​​​​​​​രി​​​​​​​​ച്ച​​​​​​​​വ​​​​​​​​രു​​​​​​​​ടെ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ന് ര​​​​​​​​ണ്ടു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യും പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 50,000 രൂ​​​​​​​​പ​​​​​​​​യും ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യം പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group