ബിഷപ് ജേക്കബ് മാർ ബർണബാസിന്റെ സ്മരണയിൽ ഡൽഹി..

ന്യൂ ഡൽഹി :അ​ന്ത​രി​ച്ച ഗു​ഡ്ഗാ​വ് ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​വ​ങ്ങ​ൾ​ക്കു സൗ​ജ്യ​ന ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ എ​ല്ലാ വ​ർ​ഷ​വും വി​ത​ര​ണം ചെ​യ്യു​മെ​ന്നു സ​ഭാ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സോ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്ക ബാ​വ.

മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ത്രി​പു​ര​യി​ലും ഒ​ഡീ​ഷ​യി​ലും പു​തി​യ ലൈ​ബ്ര​റി സ്ഥാ​പി​ക്കു​മെ​ന്നും ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ അ​ട​ക്കം ന​ട​പ്പാ​ക്കു​മെ​ന്നും ബാ​വ അ​റി​യി​ച്ചു.

ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ലെ നേ​ബ്സ​രാ​യി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ. രാ​വി​ലെ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ക​ർ​ദി​നാ​ൾ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ബി​ഷ​പ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ സ്മ​ര​ണി​ക​യു​ടെ​യും ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പ്ര​ത്യേ​ക പ​തി​പ്പി​ന്‍റെ​യും പ്ര​കാ​ശ​നം ക​ർ​ദി​നാ​ൾ നി​ർ​വ​ഹി​ച്ചു.

ഡ​ൽ​ഹി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​അ​നി​ൽ കൂ​ട്ടോ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഡ​ൽ​ഹി ഓ​ർ​ത്ത​ഡോ​ക്സ് ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ്, ബി​ഷ​പ് തോ​മ​സ് മാ​ർ അ​ന്തോ​നി​യോ​സ്, ഗു​രു​ഗ്രാം രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​വ​ർ​ഗീ​സ് വി​ന​യാ​ന​ന്ദ്, ശാ​ന്തി​ഗി​രി ഡ​ൽ​ഹി ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി സാ​യൂ​ജ്യ​നാ​ഥ് ജ്ഞാ​ന​ത​പ​സ്വി തു​ട​ങ്ങി​യ​വ​ർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group