ജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്: മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി മാർ തോമസ് തറയിൽ

ജനാധിപത്യ രാഷ്ട്രത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണെന്നും,മുനമ്പം- ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിൻ്റെ മുഴുവൻ വേദനയാണെന്നും ഭരണനേതൃത്വങ്ങൾ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ.

ജനാധിപത്യത്തിൻ്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുന്നത് സദ്ഭരണത്തിൻ്റെ ലക്ഷണമല്ല. ഈ വിഷയത്തിൽ ഭരണകൂടങ്ങളുടെ നിർദ്ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താൽപര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും മാർ തറയിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m