ഇസ്ളാമോഫോബിയ ജര്‍മനിയില്‍ വ്യാപകമെന്ന് റിപ്പോര്‍ട്ട്

ഇസ്ളാമോഫോബിയ ജര്‍മനിയില്‍ വ്യാപകമാണെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്.

രാജ്യത്തെ 55 ലക്ഷം വരുന്ന മുസ്ലിം ജനസംഖ്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് മൂന്നു വര്‍ഷമെടുത്ത് സമിതി പഠനം നടത്തിയത്.

ജര്‍മനിയില്‍ ആകെ ജനങ്ങളില്‍ പകുതിപ്പേരും ഏതെങ്കിലും തരത്തിലുള്ള മുസ്ലിം വിരുദ്ധ പ്രസ്താവനകളോടു യോജിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

9 പേരടങ്ങിയ സമിതി 400 പേജ് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങളുടെയും, പോലീസിന്റെ കണക്കുകളുടെയും, വിവേചന വിരുദ്ധ സംഘടനകള്‍, കൗണ്‍സിലിങ് സെന്ററുകള്‍, എന്‍ജിഒകള്‍ എന്നിവ ശേഖരിച്ച രേഖകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2017 മുതല്‍ ഇസ്ളാമോഫോബിക് കുറ്റകൃത്യങ്ങള്‍ പോലീസ് റെക്കോഡുകളില്‍ പ്രത്യേകം രേഖപ്പെടുത്തിവരുന്നുണ്ട്. അന്നു മുതല്‍ പ്രതിവര്‍ഷം 700 മുതല്‍ 1000 കുറ്റകൃത്യങ്ങള്‍ വരെ ഇത്തരത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group