ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റില്‍ 100 രൂപയുടെ 30 കള്ള നോട്ടുകള്‍ ; പൊലീസ് അന്വേഷണം ആരംഭിച്ചു

ആര്‍ബിഐയിലേക്ക് എത്തിയ പണത്തില്‍ 3000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം 100 രൂപയുടെ 30 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ നൃപതുംഗ റോഡിലെ ആര്‍ബിഐ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹലാസുര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ നാല് പ്രത്യേക എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

മെയ് 2 മുതല്‍ മെയ് 31 വരെ ആര്‍ബിഐയുടെ കറൻസി ചെസ്റ്റില്‍ എത്തിയ പണത്തിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. മണിപ്പാലിലെ കാനറ ബാങ്കില്‍ നിന്ന് പതിനഞ്ചും,മല്ലേശ്വരത്തെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്ന് അഞ്ചും, ഹൂബ്ലിയിലെ മഡിമന കോംപ്ലക്‌സ് ശാഖയില്‍ നിന്ന് അഞ്ചും,ഉടുപ്പിയിലെ രാജാജിമാര്‍ഗ യുബിഐ ശാഖയില്‍ നിന്ന് അഞ്ചും വീതം 100 രൂപയുടെ വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെന്ന് പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്.

കഴിഞ്ഞ മാസവും സമാനമായ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നു. നിലവില്‍, ഐപിസി സെക്‌ഷൻ 489എ (വ്യാജ നോട്ടുകളുടെ നിര്‍മാണം), 489ഡി (വ്യാജ നോട്ടുകള്‍ ബാങ്ക് നോട്ടുകളായി ഉപയോഗിക്കുക), 89സി (വ്യാജ നോട്ടുകള്‍ കൈവശം വയ്‌ക്കല്‍), 489ഡി (വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കൈവശം വയ്‌ക്കുക), 489ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹലാസുര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group