പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിനായി മോഹന്‍ലാൽ ചെയ്തത് കണ്ടോ?..

പരിസ്ഥിതി ദിനത്തില്‍ ശുദ്ധജലക്ഷാമം കൊണ്ടു വലയുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ .

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റട് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചു കൊണ്ടാണ് കുട്ടനാട്ടിലെ ജനങ്ങൾക്ക് വിശ്വശാന്തി ഫൗണ്ടേഷന്‍ ആശ്വാസമായിരിക്കുന്നത്.

പൂര്‍ണ്ണമായും സൗരോര്‍ജ്ജ ഗ്രിഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റ് 300 കുടുംബങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌ക്കൂളുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പ്രയോജനം ചെയ്യും. പ്രതിവര്‍ഷം ഒന്‍പതു ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുണ്ട് പ്ലാന്റിന്.

ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന കാര്‍ഡ് ഉപയോഗിച്ച്‌ ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാം.

ടെക്‌നോളജിയുടെ സാധ്യതകള്‍ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത് കേരളത്തിലെ ആദ്യ പ്ലാന്റണിത്.ബാറ്ററികള്‍ ഉപയോഗിക്കാതെ വൈദ്യുതി നേരിട്ടു നല്‍കുന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാന്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ഉറപ്പു നല്‍കുന്നതിനൊപ്പം പൂര്‍ണ്ണമായും പ്രകൃതി സൗഹൃദവുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group