ഡീസല്‍ ബസുകള്‍ ഒഴിവാക്കും; തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം : 104 കോടി ചെലവില്‍ എത്തുന്നത് 113 എണ്ണം

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതരംഗത്ത് ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ പിൻവലിച്ച്‌ ഇ-ബസുകള്‍ മാത്രമാക്കി മാറ്റുമെന്ന് മന്ത്രി എം.ബി.രാജേഷ്.
മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്‌ട്രിക് ബസുകള്‍കൂടി വാങ്ങും.

ആദ്യഘട്ടമായി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിനു വാങ്ങിനല്‍കുന്ന 60 ഇ-ബസുകളുടെ ഫ്ലാഗ്‌ഓഫ് ശനിയാഴ്ച വൈകീട്ട് 3.30-ന് ചാല ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ്‌ഓഫ് ചെയ്യും. ബാക്കി ബസുകള്‍ ഒക്ടോബര്‍ ആദ്യം സര്‍വീസ് തുടങ്ങുമെന്ന് എം.ബി.രാജേഷും മന്ത്രി ആന്റണി രാജുവും പത്രസമ്മേളനത്തില്‍ അറിയിച്ചു.

104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്. ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചു തീരുമാനിക്കും. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group