ആസിഡ് ആക്രമണത്തിനിരയായ ദളിത്‌ ക്രിസ്ത്യന്‍ ബാലന്‍ മരിച്ചു…

ബീഹാർ : വേദനകളുടെ ലോകത്തുനിന്ന് ഒടുവിൽ നിതീഷ്കുമാർ യാത്രയായി.. ബിഹാറിലെ ഗയയില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പതിനാലുകാരനായ ദളിത്‌ ക്രൈസ്തവ ബാലന്‍ നിതീഷ് കുമാര്‍ അന്തരിച്ചു.പട്നായിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് നിതീഷ് പച്ചക്കറി മേടിക്കുവാന്‍ കടയില്‍ പോകുന്ന വഴിക്ക് മോട്ടോര്‍ സൈക്കളില്‍ എത്തിയ 3 പേര്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ പറയുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുടെ ഗ്രാമമായ മാഹ്കര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ആക്രമണം സംഭവിച്ചത്. ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുവാനാണ് പ്രാദേശിക പോലീസും, കുട്ടിയെ ചികിത്സിച്ച ആശുപത്രിയും ശ്രമിക്കുന്നതെന്നും പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാതെ ബോഡി വിട്ടുനല്‍കിയതു സംശയാസ്പദമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ഹിന്ദുത്വവാദികള്‍ ഉള്‍പ്പെടെ പ്രദേശവാസികളില്‍ ചിലര്‍ ദേവാലയത്തില്‍ പോകരുതെന്ന് വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും തുടർന്ന് നിതീഷിനെ നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group