ക്രൈസ്തവസമൂഹങ്ങൾ ക്രിസ്തുവിന്റെ രക്ഷയുടെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കണമെന്നും, വിവിധ പ്രാദേശിക ക്രൈസ്തവസഭകൾ തമ്മിൽ സഹകരണവും പരസ്പരപ്രോത്സാഹനവുമേകി വളരണമെന്നും ഫ്രാൻസിസ് പാപ്പാ. ഫ്രഞ്ച് മെത്രാൻസമിതിയുടെ പ്ലീനറി സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് സഭകൾ തമ്മിൽ ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചത്.
രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ ഉണ്ടായേക്കാവുന്ന സ്വാർത്ഥതയുടെയും, അത്യാർത്തിയുടെയും, നിസ്സംഗതയുടെയും ചൂഷണമനോഭാവത്തിന്റെയും തെറ്റായ മൂല്യങ്ങൾ ക്രൈസ്തവസഭയിൽ ഉണ്ടാകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ സഭകൾ തമ്മിൽ ഉണ്ടാകേണ്ടത്, ഐക്യത്തിന്റെയും, പരസ്പരസാമീപ്യത്തിന്റെയും, അടുപ്പത്തിന്റെയും പ്രോത്സാഹനത്തിന്റേതുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ ബന്ധമാണെന്ന് പാപ്പായുടെ സന്ദേശം വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m