യൂത്ത് വോക്ക് ലോഗോ പ്രകാശനം ചെയ്തു

തുടർച്ചയായി രണ്ടാം വർഷവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ” മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് ” പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ മാർ. ജോസ് പുളിക്കൽ പിതാവാണ് ലോഗോ പ്രകാശനം ചെയ്തത്. മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 തീയതി മുതൽ മരണ ദിവസമായ സെപ്റ്റംബർ 5 വരെയുള്ള പത്ത് ദിവസമാണ് “മദർ തെരേസയോടൊപ്പം…. യൂത്ത് വാക്ക് ” എന്ന പേരിൽ ദശദിന കാരുണ്യോത്സവം നടത്തപ്പെടുന്നത്.

സീറോ മലബാർ സഭയിലെ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട 105 ജീവകാരുണ്യ സ്ഥാപനങ്ങളിൽ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ അംഗങ്ങൾ പ്രസ്തുത ദിവസങ്ങളിൽ സന്ദർശനം നടത്തുകയും സഹായ സഹകരണങ്ങൾ വിതരണം ചെയ്യുകയും ജീവകാരുണ്യ സ്ഥാപനങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group