കോവിഡ് രണ്ടാം തരംഗം ജാഗ്രതാ നിർദേശവുമായി ആലപ്പുഴ രൂപത.

കൊറോണ പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തിന് ജാഗ്രതാ നിർദേശവുമായി ആലപ്പുഴ രൂപത.കഴിഞ്ഞദിവസം രൂപത പുറത്തിറക്കിയ നിർദേശ പ്രസ്താവനയിലാണ് ഭരണകൂടങ്ങൾക്കും വിശ്വാസി സമൂഹത്തിനുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ അറിയിച്ചത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ ദേവാലയ ശുശ്രൂഷകൾ നടത്താവൂയെന്ന് രൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.പൊതു നന്മയ്ക്കുവേണ്ടി വിശ്വാസിസമൂഹം ഉണർന്നിരിക്കണമെന്നും, ഭരണകൂടത്തിന്റെ ആരോഗ്യ പ്രോട്ടോക്കോൾ പൂർണമായും വിശ്വാസി സമൂഹം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു..

നിർദ്ദേശത്തിന്റെ പൂർണ്ണരൂപം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group