കാലിക്കറ്റ് സർവകലാശാലയിൽ ക്രിസ്ത്യൻ സ്റ്റഡീസിൽ ഡിഗ്രി ആരംഭിക്കുന്നു.

ആദ്യമായി കേരളത്തിൽ ക്രിസ്ത്യൻ സ്റ്റഡീസിൽ ബി. എ പഠനത്തിന് തുടക്കം കുറിക്കുവാൻ കാലിക്കറ്റ് സർവകലാശാല ഒരുങ്ങുന്നു.കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോൾ ഡോക്ടർ പി.ജെ വിൻസെന്റ് അധ്യക്ഷനായപഠനത്തിനായുള്ള ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സർവകലാശാല നിയമിച്ചു. റവ. ഡോ. പോൾ പുളിക്കൽ,ഫാ.രാജു ചക്കനാട്, സിസ്റ്റർ ഡോ.ഷൈനി ജോർജ്,റവ.ഡോ.മാർട്ടിൻ കൊളമ്രത്ത്, റവ. ഡോ. ജോളി ആൻഡ്രൂസ്, റവ. ഡോ. പോളച്ചൻ,
ഡോ. ജോഷി മാത്യു, റവ.ഡോ. ഗസ്പർ, ഡോ. മിലു മരിയ തുടങ്ങിയവരാണ് ബോർഡ് അംഗങ്ങൾ,മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ ഈ വർഷം തന്നെ ബി.എ. ക്രിസ്ത്യൻ സ്റ്റഡീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group