ചിക്കാഗോ രൂപതയ്ക്ക് ഇന്ന് ഇരുപത് വയസ്സ്.

ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോമലബാർ രൂപതയായ ചിക്കാഗോ രൂപതയ്ക്ക് ഇന്ന് ഇരുപത് വയസ്സ്, കൂടാതെ രൂപതയുടെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്ത് സ്ഥാനമേറ്റിട്ടും ഇന്നേയ്ക്ക് ഇരുപത് വർഷം തികഞ്ഞു. 2001 മാർച്ച് 13 നാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ-മലബാർ രൂപതയായ ചിക്കാഗോ രൂപത സ്ഥാപിതമായത്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്, ഫാ ജേക്കബ് അങ്ങാടിയത്തിനെ ചിക്കാഗോ രൂപതയുടെ ബിഷപ്പായി നിയമിച്ചത്. അമേരിക്കയിൽ ഒരു സിറോമലബാർ മിഷൻ ആരംഭിക്കാൻ ആദ്യമായി നിയമിക്കപ്പെട്ട വൈദികനാണ് ഫാ ജേക്കബ് അങ്ങാടിയത്ത്. പിന്നീട് 2014 ജുലൈ 24ന് മാർ ജോയ് ആലപ്പാട്ട് പിതാവിനെ, ഫ്രാൻസിസ് മാർപാപ്പ ചിക്കാഗോ രൂപതയുടെ ഓക്സിലറി ബിഷപ്പായും നിയമിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group