തിരുവമ്പാടിയിൽ വച്ച് നടന്ന മഹാ കുടുബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കൊച്ചി : ആഗോള കത്തോലിക്കാ സഭയുടെ പ്രോ- ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരി രൂപതാ മരിയൻ പ്രൊ- ലൈഫ് മൂവ്മെൻറ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സംഗമം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

ജീവനും ജീവൻ്റെ സംരക്ഷണത്തിനും വേണ്ടിപ്രോ ലൈഫ് സമിതി നൽകി വരുന്ന മഹത്തായ സംഭാവനകളെ പ്രകീർത്തിച്ച അദ്ദേഹം സമൂഹത്തിൽ വർധിച്ചു വരുന്ന തിൻമകൾക്കെതിരേയുള്ള പോരാട്ടത്തിൽ എല്ലാവരും വിശ്വാസത്തിൽ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.

രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളമാളുകൾ
പങ്കെടുത്തതായി സമിതി രൂപതാ പ്രസിഡൻ്റ് സജീവ് പുരയിടത്തിൽ അറിയിച്ചു.

ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങൾ അടങ്ങുന്ന ഐഡൻ്റിറ്റി കാർഡ് വിതരണവും, കുടുംബങ്ങൾക്കുള്ള സമ്മാന വിതരണവും മാർ
റമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

ജീവൻ്റെ സമൃദ്ധിക്കും സംരക്ഷണത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ഡോ.ചിനു കുര്യനെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജയ്സൻ കന്നുകുഴിയെയും സമിതി
ആദരിച്ചു.

താമരശേരി രൂപതയിലെ നാലും അതിൽ കൂടുതലും മക്കളുള്ള എല്ലാ വലിയ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ ജീവനും ജീവൻ്റെ സമൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ തുടർന്നും പങ്കാളികളാകണമെന്ന് പ്രോ ലൈഫ് രൂപതാ ഡയറക്ടർ റവ.ഫാ ജോസ് പെണ്ണാപറമ്പിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group