സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത

അതിഭീകരമായ ഉരുൾപ്പെട്ടലിന് ഇരയായി വീടും, കൃഷിയിടവും, വസ്തുവകകളും സകലതും നഷ്ടപ്പെട്ട വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ വായാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് താമരശ്ശേരി രൂപത. നിരവധി വീടുകൾ പൂർണമായും ഭാഗികമായും നശിച്ചിട്ടുണ്ട്. വിലങ്ങാടിനുള്ള റോഡ്, പാലം എന്നിവയ്ക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അങ്ങാടിയിലും വെള്ളം കയറി കടകൾ പലതും ഭാഗികമായും ചിലത് പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഏകദേശം നൂറോളം ഇലക്ട്രിക് പോസ്റ്റു‌കളും ഒടിഞ്ഞു. വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തൂടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തേക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുകയാണെന്നും രൂപത വ്യക്തമാക്കി.

പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ തുടർപ്പൊട്ടലുകൾ ഉണ്ടായി. ആ പ്രദേശത്തെക്ക് എത്തിച്ചേരാൻ പറ്റാത്തവിധം റോഡ് മാർഗങ്ങൾ തടസപ്പെട്ടു കിടക്കുന്നു. പാതിരാത്രിയിൽ ആദ്യം ഉണ്ടായ ഉരുൾപൊട്ടലിൻ്റെ ഉടൻ തന്നെ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ ഇടവകക്കാരുടെയും യുവജന കൂട്ടായ്യുടെയും പൊതുജനങ്ങളുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് നാശം കുറയ്ക്കാൻ സാധിച്ചത്. എന്നാൽ ഈ ദുരന്തബാധിതരുടെ വീടുകളോടൊപ്പം അവരുടെ കൃഷി ഭൂമിയും വാഹനങ്ങളുമടക്കമെല്ലാം ഇന്ന് നഷ്ടമായിരിക്കുകയാണെന്നു രൂപത ചൂണ്ടിക്കാട്ടി.

മഞ്ഞച്ചിളി ഭാഗത്ത് ഏറ്റവും വലിയ ഉരുൾപൊട്ടൽ നടന്ന ഭാഗത്തുനിന്നും പള്ളിയിലേക്കുള്ള വഴിയിലായി രണ്ട് വലിയ ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു കിടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് എത്താൻ സാധിക്കുന്ന ഇടങ്ങളിൽ നിന്നും ഏകദേശം അഞ്ഞൂറോളം മീറ്റർ റബ്ബർ തോട്ടത്തിലൂടെ താത്ക്കാലികമായി ഉണ്ടാക്കിയ ദുർഘടമായ വഴിയിലൂടെ സാഹസികമായി ഇറങ്ങി ചെന്ന് ഏകദേശം 10 അടി കുത്തനെയുള്ള മതിലുപോലെ നില്‍ക്കുന്ന തിണ്ട് വഴി ഏണിയും കയറും ഉപയോഗിച്ച് ഉരുൾപൊട്ടൽ വഴി രൂപപ്പെട്ട ചാലിലൂടെ സാഹസികമായി നടന്നു നീങ്ങി മാത്രമേ മറുവശത്തേക്ക് കടക്കാൻ സാധിക്കുകയുള്ളു. മഞ്ഞക്കുന്ന് പള്ളി പാരീഷ് ഹാൾ, വിലങ്ങാട് സ്‌കൂൾ എന്നിവിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m