നേർവഴി പദ്ധതി സെമിനാർ നടത്തി….

കോട്ടയം :
വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും, സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രോബോഷൻ ഓഫീസും, ചൈൽഡ് ലൈനും സംയുക്തമായി “നേർവഴി പദ്ധതി ” യുടെ താലൂക്ക് അവബോധന സെമിനാർ നടത്തി. ”കുറ്റവാളികളെ തിരുത്താം, കുറ്റകൃത്യങ്ങൾ കുറയ്ക്കാം”എന്ന ലക്ഷ്യത്തോടെയുള്ള അവബോധന പരിപാടിയുടെ ഉദ്ഘാടനം,കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബഹു. ടി.ആർ റീന ദാസ് നിർവഹിച്ചു…
VSSS ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ്‌ മേച്ചേരിൽ,ജില്ലാ ജയിൽ സൂപ്രണ്ട്
ശ്രീ. റോമിയോ ജോൺ, പ്രോബോഷൻ ഓഫീസർ ശ്രീ.ടി. ഡി ജോർജ്കുട്ടി, മുൻ DPO എറണാകുളം ശ്രീ. എ. ജെ ജോസഫ്,
ജില്ലാ ജയിൽ വെൽഫെയർഓഫീസർ ശ്രീമതി. ശ്യാമളകുമാരി,
ഫാ. ലിനോസ് ബിവേര,  കെ സി വൈ എം പാലാ രൂപത ഡയറക്ടർ ഫാ.സിറിൾ തോമസ് തയ്യിൽ, ഫാ. മാത്യു ഒഴത്തിൽ, ഫാ. മാത്യു സുഭാഷ് വ്യാക്കുഴ, സെബാസ്റ്റ്യൻ മറ്റത്തിൽ എന്നിവർ സംസാരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group