ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടതെന്നു ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷങ്ങളുടെയും വിഭാഗീയതയുടെയും നടുവിൽ പിറന്ന പുതുവൽസരത്തിൽ അന്തർദേശീയ സമൂഹം പ്രത്യാശിക്കുന്ന സമാധാനം മുഖ്യ വിഷയമായിരുന്നു. ഓരോരുത്തരുടേയും രാജ്യവും പരിശുദ്ധ സിംഹാസനവുമായി നല്ല ബന്ധം സ്ഥാപിക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങൾക്ക് മാർപാപ്പാ നന്ദി രേഖപ്പെടുത്തി.
രണ്ട് സുപ്രധാന ക്രൈസ്തവ തിരുനാളുകളായ തിരുപ്പിറവിയിലും ഉയിർപ്പുതിരുനാളിലും പ്രതിധ്വനിക്കുന്ന ഒരേ ഒരു പദം സമാധാനമാണെന്നും അത് അടിസ്ഥാനപരമായി ദൈവത്തിന്റെ ദാനവും അതിൽ അടയിരുന്ന് വിരിയിച്ചെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവുമാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.
എല്ലാ ഭൂഖണ്ഡങ്ങളിലേയും സംഘർഷങ്ങൾ ഓരോന്നോരോന്നായി നിരത്തിയ ഫ്രാൻസിസ് പാപ്പാ എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിച്ചു.
ഇസ്രായേൽ – പാലസ്തീന, ലബനോൻ, മ്യാന്മർ, റഷ്യാ-യുക്രെയ്ൻ, അർമേനിയ – അസെർബജാൻ, ആഫ്രിക്കൻ നാടുകളിലെ ടിഗ്രെ, എത്തിയോപ്പിയ, സുഡാൻ, കാമറൂൺ, മൊസാംബിക്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക് അമേരിക്കൻ ഭൂഖണ്ഡത്തിലെ വെനിസ്വല, ഗയാനാ, പെറു, നിക്കാരഗ്വ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങൾ എല്ലാം തന്നെ പാപ്പാ എടുത്തു പറഞ്ഞവയിൽ ഉൾപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group