ഭൂമി നേരിടുന്ന നാശനഷ്ടങ്ങൾ നമ്മുടെ ജീവനും അപകടകരം: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി :നമ്മുടെ നിലനിൽപ്പും ഭൂമിയുടെ സന്തുലിതാവസ്ഥയും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും, ഉത്തരവാദിത്വപരമായ പ്രവർത്തങ്ങളിലൂടെ വേണം പ്രകൃതിയിലെ പ്രതിസന്ധികൾ നേരിടാനെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ ഒരു പുതിയ അധ്യയനവർഷം ഉദ്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയർക്കാ ബർത്തലോമെയോ, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഘടകം യുണെസ്കോയുടെ അധ്യക്ഷ ഓദ്രെ അസുലെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.നാം ഭൂമിക്ക് ഏൽപ്പിക്കുന്ന നാശനഷ്ടങ്ങൾ, കാലാവസ്ഥാവ്യതിയാനത്തിനോ പ്രതിസന്ധിക്കോ, മണ്ണിന്റെയും ജലത്തിന്റെയും മാലിന്യവത്ക്കരണത്തിനോ മാത്രമല്ല, മറിച്ച് ഭൂമിയിലെ ജീവന് തന്നെ ഭീഷണിയാണെന്ന് മാർപാപ്പാ താക്കീത് നൽകി. ലൗദാത്തോ സി എന്ന തന്റെ ചാക്രികലേഖനം രചിക്കുന്നതിൽ കോൺസ്റാന്റിനോപ്പോളിയിലെ സഭയിൽനിന്ന് വന്ന പ്രചോദനം വലുതായിരുന്നു എന്ന് സൂചിപ്പിച്ച മാർപാപ്പാ, ലാറ്ററൻ സർവ്വകലാശാലയിൽ നടക്കുന്ന, പരിതഃസ്ഥിതവിജ്ഞാനവും പരിസ്ഥിയും എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസസംബന്ധിയായ ഈ ചടങ്ങ്, സംരക്ഷിക്കപ്പെടാനും, കരുതപ്പെടാനുമുള്ള നമ്മുടെ പൊതുഭാവനമായ ഭൂമിയുടെ വിളികേൾക്കാൻ നമ്മെ സഹായിക്കട്ടെയെന്നും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group