അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നടന്ന ക്ര​മ​ക്കേ​ട്; ഉ​ദ്യോ​ഗ​സ്ഥ​രുടെ ഒത്താശയോടെ: വി​ജി​ല​ന്‍​സ്

കൊച്ചി :അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍​ക്ക് ജി​​​ല്ലാ അ​​​ക്ഷ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കൂ​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്നു​​​വെ​​​ന്ന് വി​​​ജി​​​ല​​​ന്‍​സ് റെ​​​യ്ഡി​​​ല്‍ ക​​​ണ്ടെ​​​ത്തി.

അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട ജി​​​ല്ലാ​​​ത​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​വി​​​ടത്തെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ല്‍ ക​​​ണ്ണ​​​ട​​​യ്ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി അ​​​ക്ഷ​​​യസെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ വി​​ജി​​ല​​ൻ​​സ് ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.

പ​​​ല അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റു​​​ക​​​ളും പൊ​​​തുജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ ഫീ​​​സ് വാ​​​ങ്ങു​​​ന്നു.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രാ​​​തി ന​​​ല്‍​കാൻ ര​​​ജി​​​സ്റ്റ​​​ര്‍ വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശ​​​മെ​​​ങ്കി​​​ലും ഒ​​​ട്ടു​​​മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും അ​​​തില്ല. പ​​​ല​​​യി​​​ട​​​ത്തും ആ​​​വ​​​ശ്യ​​​ത്തി​​​ന് കം​​​പ്യൂ​​​ട്ട​​​റു​​​മില്ല. ക​​​ണ്ണൂ​​​ര്‍ മു​​​ഴു​​​പ്പി​​​ല​​​ങ്ങാ​​​ട്ട് 2006ല്‍ ​​​തു​​​ട​​​ങ്ങി​​​യ അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​ലും ഇ​​​ടു​​​ക്കി വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​റി​​​ല്‍ 2008ല്‍ ​​​ആ​​​രം​​​ഭി​​​ച്ച അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​ലും കോ​​​ട്ട​​​യം മ​​​ണ​​​ര്‍​കാട്ട് 2009ല്‍ ​​​ആ​​​രം​​​ഭി​​​ച്ച അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ട​​​പ്പാ​​​റ​​​യി​​​ല്‍ 2010ല്‍ ​​​ആ​​​രം​​​ഭി​​​ച്ച അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​ലുള്‍​പ്പ​​​ടെ ജി​​​ല്ലാ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​മാ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

കോ​​​ഴി​​​ക്കോ​​​ട് എ​​​ര​​​ഞ്ഞി​​​പ്പാ​​​ല​​​ത്തെ അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റി​​​ല്‍നി​​​ന്ന് പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ര്‍ 2022 ജൂ​​​ണി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട മ​​​രാ​​​മ​​​ണി​​​ലെ അ​​​ക്ഷ​​​യ സെ​​​ന്‍ററി​​​ല്‍ നി​​​ന്ന് ജി​​​ല്ലാ കോ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​ക്ക് 2022 ന​​​വം​​​ബ​​​റി​​​ലും ഗൂ​​​ഗി​​​ള്‍ പേ ​​​വ​​​ഴി പ​​​ണം ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​താ​​​യും വി​​​ജി​​​ല​​​ന്‍​സ് ക​​​ണ്ടെത്തി​​​യി​​​ട്ടു​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group