പുകയില ഉപഭോഗം കാരണം മരിക്കുന്നത് വര്‍ഷം 80 ലക്ഷം പേര്‍; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.

പുകയില പുകയിലജന്യരോഗങ്ങള്‍ വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എണ്‍പത് ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുകയില ഉപയോഗിക്കുന്നവര്‍ക്ക് പുക ശ്വസിക്കുന്നവര്‍ക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു.

ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വര്‍ഷം 50 ലക്ഷം പേര്‍ പുകയിലജന്യ രോഗങ്ങള്‍ കൊണ്ട് മരിച്ചുവീഴുന്നു. അതായത് ശരാശരി ഒരു ദിവസം പതിനാലായിരത്തോളം ആളുകളാണ് പുകയില ഉപഭോഗത്താല്‍ മരണപ്പെടുന്നത് എന്നര്‍ത്ഥം.

പുകയില ഉപയോഗം അര്‍ബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്ക് ഇട നല്‍കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group