താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ അന്തരിച്ചു

താമരശ്ശേരി രൂപത മുൻ വികാരി ജനറൽ ഫാ.മാത്യു മാവേലിൽ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം. സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും ദേഹാസ്ഥാഥ്യം അനുഭവപ്പെടുകയും തുടർന്ന് ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

1949 ജൂൺ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലിൽ മാത്യു – അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി ജനിച്ച അദ്ദേഹം 1973 ഡിസംബർ 18ന് കൈനകരി സെൻ്റ് ഏലിയാസ് ആശ്രമത്തിൽ, അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1974ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാ വൂർ, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കൂടാതെ തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സ്‌പിരിച്ച്വൽ ഡയറക്‌ടറായും താമരശ്ശേരി രൂപത മൈനർ സെമിനാരിയിൽ റെക്‌ടറായും സ്‌പിരിച്ച്വൽ ഡയറക്‌ടറായും താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേ ജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2013 മുതൽ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്. 2022 മുതൽ കല്ലുരുട്ടി സെൻ്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m