ചരിത്രത്തിലാദ്യമായി ഇരിങ്ങാലക്കുട രൂപത നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ് മെയ് 19ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ തുടക്കം കുറിക്കും.
കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവർണ്ണ ജൂബിലിക്ക് ഒരുക്കമായുമാണ് ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തുന്നത്
ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യം ജീവകാരുണ്യം എന്ന വലിയ സന്ദേശവുമായി ദൈവജനം മുഴുവൻ നാഥൻ്റെ സന്നിധിയിൽ അണി ചേരുന്ന അനുഗ്രഹത്തിന്റെ ദിനത്തിനാണ് രൂപത സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
രൂപതയിലെ അറുപതിനായിര ത്തോളം കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേർ ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കും.
മെയ് 19 ഞായറാഴ്‌ച രാവിലെ 9.30ന് റജിസ്ട്രേഷൻ ആരംഭിക്കും. കത്തീഡ്രൽ സ്റ്റേജിന് മുൻ വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തൽ, സിയോൺ ഹാൾ, പാരിഷ് ഹാൾ, ഡോൺ ബോസ്കോ സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ് ഓഡിട്ടോറിയം,സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം, ബിഷപ്സ് ഹൗസ്, തുടങ്ങി 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകൾ നടക്കും ക്ലാസ്സുകൾക്ക് റവ.ഫാ.ഡേവിസ് ചിറമ്മൽ, റവ.ഫാ.ജോയ് ചെഞ്ചേരിൽ, റവ.ഡോ. സെബാസ്റ്റ്യൻ ചാലക്കൽ, റവ.ഫാ.ജോസഫ് പുത്തൻ പുരക്കൽ, ശ്രീ. ശശി ഇമ്മാനുവേൽ, റവ.ഫാ. എലിയാസ് OFM, റവ.ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവർ നേതൃത്വം നൽകും.
വൈദികർ – സന്യസ്തർ, അമ്മമാർ, യുവജനങ്ങൾ, മതാദ്ധ്യാപകർ, കുട്ടികൾ, യുവദമ്പതികൾ, കൈക്കാരന്മാർ, ഇടവകപ്രതിനിധികൾ, കുടുംബ സമ്മേളന ഭാരവാഹികൾ എന്നിങ്ങനെ തരം തിരിച്ച് 7 സ്ഥലങ്ങളിലായി രാവിലെ നടക്കുന്ന ദിവ്യകാരുണ്യ സെമിനാറുകൾക്ക് ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പതിനായിരം പേർ പങ്കെടുക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group