പരാക്രമം കുട്ടികളോട് അരുത്!..

കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​നേ​​​​​​രേ​​​​​​യു​​​​​​ള്ള ലൈം​​​​​​ഗി​​​​​​ക അ​​​തി​​​​​​ക്ര​​​​​​മ​​​​​​​​​ങ്ങ​​​​​​ൾ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​വേ​​​​​​ണ്ടി ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് പാ​​​​​​സാ​​​​​​ക്കി​​​​​​യ പോ​​​​​​ക്സോ​​​​​​നി​​​​​​യ​​​​​​മം നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്നി​​​​​​ട്ട് പ​​​ത്തു വ​​​​​​ർ​​​​​​ഷം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും കു​​​​​​ട്ടി​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​ൾ​​​ക്കു കു​​​​​​റ​​​​​​വി​​​​​​ല്ല.​​​

ആ​​​​​​ൺ-​​​​​​പെ​​​​​​ൺ വ്യ​​​​​​ത്യാ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ൾ, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ, അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​ർ എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​നാ​​​​​​തു​​​​​​റ​​​​​​ക​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് രേ​​​​​​ഖ​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭാ​​​​​​വി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ഉ​​​​​​ത്ക​​​​​​ണ്ഠ​​​​​​യും പു​​​​​​റം​​​ലോ​​​​​​കം അ​​​​​​റി​​​​​​ഞ്ഞാ​​​​​​ലു​​​​​​ണ്ടാ​​​​​​യേ​​​​​​ക്കാ​​​​​​വു​​​​​​ന്ന നാ​​​​​​ണ​​​​​​ക്കേ​​​​​​ടു​​​​​​മൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് പ​​​​​​ല​​​​​​പ്പോ​​​​​​ഴും കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ മൂ​​​​​​ടി​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ളെ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.​​​ ഇ​​​​​​ത്ത​​​​​​രം ഹീ​​​​​​ന​​​​​​മാ​​​​​​യ പ്ര​​​വൃ​​​​​​ത്തി​​​​​​ക​​​​​​ൾ കു​​​​​​ഞ്ഞി​​​​​​ലു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ൻ ഇ​​​​​​ട​​​​​​യു​​​​​​ള്ള ശാ​​​​​​രീ​​​​​​രി​​​​​​ക- മാ​​​​​​ന​​​​​​സി​​​​​​ക- വൈ​​​​​​കാ​​​​​​രിക പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രെ വ​​​​​​ലു​​​​​​താ​​​​​​ണ്.​​​ അ​​​​​​തു​​​കൊ​​​​​​ണ്ടു​​​ത​​​​​​ന്നെ ഇ​​​​​​ത്ത​​​​​​രം പ്ര​​​​​​വൃത്തി​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ലു​​​​​​ക​​​​​​ൾ എ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഇ​​​​​​ങ്ങ​​​​​​നെ എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലും സം​​​​​​ഭ​​​​​​വി​​​​​​ച്ചാ​​​​​​ൽ എ​​​​​​ന്തു ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​മു​​​​​​ള്ള അ​​​​​​വ​​​​​​ബോ​​​​​​ധം ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ​​​​​​ക്കും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

പീ​​​​​​ഡ​​​​​​നം പെ​​​​​​രു​​​​​​കു​​​​​​ന്ന കേ​​​​​​ര​​​​​​ളം

സം​​​​​​സ്ഥാ​​​​​​ന ക്രൈം ​​​​​​റെ​​​​​​ക്കോ​​​​​​ർ​​​​​​ഡ് ബ്യൂ​​​​​​റോ​​​​​​യു​​​​​​ടെ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ പ്ര​​​​​​കാ​​​​​​രം ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും വ​​​​​​ർ​​​ധി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്ന പോ​​​​​​ക്സോ കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ 2020ൽ 3,042 ​​​കേ​​​സു​​​ക​​​ളും 2021ൽ 3,516 ​​​കേ​​​സു​​​ക​​​ളും ഈ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 1,480 കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ലൈം​​​​​​ഗി​​​​​​ക കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ത​​​​​​ട്ടി​​​​​​ക്കൊ​​​​​​ണ്ടു​​​​​​പോ​​​​​​ക​​​​​​ൽ, ഭ്രൂ​​​​​​ണ​​​​​​ഹ​​​​​​ത്യ, ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​പ്രേ​​​​​​ര​​​​​​ണ, ചൂ​​​​​​ഷ​​​​​​ണ​​​​​​വും ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ലും, പ്രാ​​​​​​യ​​​​​​പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​കാ​​​​​​ത്ത പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളെ കാ​​​​​​ഴ്ച​​​​​​വ​​​​​​യ്ക്ക​​​​​​ൽ, വേ​​​​​​ശ്യാ​​​​​​വൃ​​​​​​ത്തി​​​​​​ക്കാ​​​​​​യി പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളെ വാ​​​​​​ങ്ങ​​​​​​ൽ, വേ​​​​​​ശ്യാ​​​​​​വൃ​​​​​​ത്തി​​​​​​ക്കാ​​​​​​യി പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളെ വി​​​​​​ൽ​​​​​​ക്ക​​​​​​ൽ, ശൈ​​​​​​ശ​​​​​​വ വി​​​​​​വാ​​​ഹം തു​​​ട​​​ങ്ങി പ​​​​​​ല​​​ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ചൂ​​​​​​ഷ​​​​​​ണങ്ങ​​​​​​ൾ​​​​​​ക്കും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ഇ​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്നു​​​​​​ണ്ട്.​​​

പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​രാ​​​​​​കു​​​​​​ന്ന കു​​​​​​ട്ടി​​​​​​ക​​​​​​ളി​​​​​​ൽ ചെ​​​​​​റി​​​​​​യൊ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ത്ര​​​​​​മേ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ​​​​​​യോ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​​​​രു​​​​​​ടെ​​​​​​യോ മു​​​ന്പി​​​ൽ ​​​സ​​​​​​ഹാ​​​​​​യം തേ​​​​​​ടി​​​​​​യെ​​​​​​ത്താ​​​​​​റു​​​​​​ള്ളൂ.​​​ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗം കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ദു​​​​​​ര​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​പ​​​​​​റ​​​​​​യാ​​​​​​തെ ക​​​​​​ഠി​​​​​​ന​​​​​​മാ​​​​​​യ മാ​​​​​​ന​​​​​​സി​​​ക സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​ടി​​​​​​പ്പെ​​​​​​ട്ട് പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ലും പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​ത്തി​​​​​​ലും സാ​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​ശ്‍ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി പ്ര​​​​​​യാ​​​​​​സ​​​​​​മ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ക​​​​​​ണ്ടു​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്.​​​ ക​​​​​​ഠി​​​​​​ന​​​​​​മാ​​​​​​യ മാ​​​​​​ന​​​​​​സി​​​​​​ക പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഇ​​​​​​വ​​​​​​രി​​​​​​ൽ പ​​​​​​ല​​​​​​ർ​​​​​​ക്കും പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് മ​​​​​​നോ​​​​​​രോ​​​​​​ഗ വി​​​​​​ദ​​​​​​ഗ്ധ​​​​​​രു​​​​​​ടെ ചി​​​​​​കി​​​​​​ത്സ വേ​​​​​​ണ്ടി​​​വ​​​​​​രാ​​​​​​റു​​​​​​മു​​​​​​ണ്ട്.

എ​​​ങ്ങ​​​നെ തി​​​രി​​​ച്ച​​​റി​​​യാം

ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ ചി​​​​ല ശാ​​​​രീ​​​​രി​​​​ക​-​​​മാ​​​​ന​​​​സി​​​​ക അ​​​​സ്വാ​​​​സ്ഥ്യ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​റു​​​​ണ്ട്.​ എ​​​​ന്നാ​​​​ൽ ഈ ​​​​പ​​​​റ​​​​യു​​​​ന്ന ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം കു​​​​ട്ടി പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്ക​​​​രു​​​​ത്.​ കാ​​​​ര​​​​ണം മ​​​​റ്റു പ​​​​ല രോ​​​​ഗാ​​​​വ​​​​സ്ഥ​​​​ക​​​​ൾ മൂ​​​​ല​​​​വും കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം ചി​​​​ല ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ട​​​​മാ​​​​കാം.​ എ​​​​ന്നാ​​​​ൽ പൊ​​​​ടു​​​​ന്ന​​​​നെ ഇ​​​​ത്ത​​​​രം ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചാ​​​​ൽ, കു​​​​ട്ടി​​​​ക്ക് ദു​​​​ര​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ന്തെ​​​​ങ്കി​​​​ലും നേ​​​​രി​​​​ട്ടി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത് ഉ​​​​ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും.

പ​​​​ഠ​​​ന​​​ത്തി​​​​ൽ പെ​​​​ട്ടെ​​​ന്ന് മോ​​​​ശ​​​​മാ​​​​കു​​​​ക, പെ​​​​ട്ടെ​​​ന്നൊ​​​​രു മാ​​​ന​​​​സി​​​​കാ​​​​ഘാ​​​​ത​​​​മേ​​​​റ്റ​​​​തു​​​​പോ​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​ടു​​​​ത്തു​​​നി​​​​ന്ന് അ​​​​ല്പ​​​​സ​​​​മ​​​​യം പോ​​​​ലും മാ​​​​റി നി​​​​ൽ​​​​ക്കാ​​​​ൻ വൈ​​​​മു​​​​ഖ്യം കാ​​​​ണി​​​​ക്കു​​​​ക, പെ​​​​ട്ടെ​​​ന്ന് ദേ​​​​ഷ്യം വ​​​​രി​​​​ക​​​​യും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക, മി​​​​ക്ക​​​​പ്പോ​​​​ഴും അ​​​​സ്വ​​​​സ്ഥ​​​​രാ​​​​യി കാ​​​​ണ​​​​പ്പെ​​​​ടു​​​​ക, ഉ​​​​റ​​​​ക്ക​​​​ത്തി​​​​ൽ സ്ഥി​​​​ര​​​​മാ​​​​യി ഞെ​​​​ട്ടി നി​​​​ല​​​​വി​​​​ളി​​​​ക്കു​​​​ക​​​​യോ ഉ​​​​റ​​​​ങ്ങാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ ന​​​ല്ല ​ക്ഷീ​​​​ണ​​​​മു​​​​ള്ള​​​​തു​​​​പോ​​​​ലെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം സ​​​​മ​​​​യം ഉ​​​​റ​​​​ങ്ങു​​​​ക, ഭ​​​​ക്ഷ​​​​ണ​​​ശീ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക, സ്കൂ​​​​ളി​​​​ലും സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ലും പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ക, വി​​​​ഷാ​​​​ദ​​​​ഭാ​​​​വ​​​​മോ വി​​​​ഷാ​​​​ദ​​​​രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളോ പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ക, ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് തൊ​​​​ണ്ട​​​​യി​​​​ലോ മൂ​​​​ത്രാ​​​​ശ​​​​യ​​​​ത്തി​​​​ലോ അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​കു​​​​ക, സ്കൂ​​​​ളി​​​​ൽ പോ​​​​കാ​​​​ൻ മ​​​​ടി​​​​കാ​​​​ണി​​​​ക്കു​​​​ക, ചി​​​​ല മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രെ കാ​​​​ണു​​​​മ്പോ​​​​ൾ ഭ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക, ഒ​​​​റ്റ​​​​യ്ക്കി​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യം കാ​​​​ണി​​​​ക്കു​​​​ക, ലൈം​​​​ഗി​​​ക രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യാ​​​ണു ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ.

നി​​​​യ​​​​മ സം​​​​ര​​​​ക്ഷ​​​​ണം

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​ക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​യ്ക്കി​​​​ര​​​​യാ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 2012ൽ ​​​​പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​മാ​​​​ണ് പോ​​​​ക്സോ ആ​​​ക്‌​​​ട്. കു​​​​ട്ടി​​​​ക​​​​ളോ​​​​ട് വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം സൗ​​​​ഹാ​​​​ർ​​​​ദം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​തും അ​​​​വ​​​​രു​​​​ടെ ശാ​​​​രീ​​​​രി​​​​ക​​​​വും മാ​​​​ന​​​​സി​​​​ക​​​​വു​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യ സ​​​​മ​​​​ഗ്ര നി​​​​യ​​​​മ​​​​മാ​​​​ണു പോ​​​​ക്സോ.​ പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് 18 വ​​​​യ​​​​സ് ​വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണ്.​ ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും ഭി​​​​ന്ന​​​ലിം​​​​ഗ​​​​ത്തി​​​​ൽ​​​പ്പെ​​​ട്ട കു​​​​ട്ടി​​​​ക​​​​ളും പോ​​​​ക്സോ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ര​​​​ക്ഷ​​​​യി​​​​ൽ​​​പ്പെ​​​​ടു​​​​ന്നു.കു​​​​ട്ടി​​​​ക​​​​ളെ ലൈം​​​​ഗിക അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും അ​​​​ശ്ലീ​​​​ല ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും ര​​​​ക്ഷി​​​​ക്കു​​​​ക, അ​​​​ത്ത​​​​രം കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ വേ​​​​ഗ​​​​മേ​​​​റി​​​​യ വി​​​​ചാ​​​​ര​​​​ണ​​​യ്​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ക എ​​​ന്നി​​​വ​​​യാ​​​ണ് പോ​​​ക്സോ ആ​​​ക്‌​​​ടി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ.പോ​​​​ക്സോ ആ​​​​ക്‌​​​ട് പ്ര​​​​കാ​​​​രം 18 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലുംപെട്ട കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​ക അ​​​​തി​​​​ക്ര​​​​മ​​​​​ങ്ങ​​​​ൾ കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണ്.​ എ​​​​ല്ലാ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കും ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു.​ കു​​​​റ്റ​​​​വാ​​​​ളി സ്ത്രീ​​​​യാ​​​​യാ​​​​ലും പു​​​​രു​​​​ഷ​​​​നാ​​​​യാ​​​​ലും ഏ​​​​തു പ്രാ​​​​യ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​യാ​​​​ലും ശി​​​​ക്ഷ​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ ഒ​​​​ന്നു​​​​മി​​​​ല്ല.​

പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാം, കൈ​​​​പി​​​​ടി​​​ച്ചു​​​​യ​​​​ർ​​​​ത്താം

സ്വ​​​​യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​വാ​​​​ൻ കു​​​​ട്ടി​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക.​ ന​​​​ല്ല​​​​തും ചീ​​​​ത്ത​​​​യു​​​​മാ​​​​യ സ്പ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കാം.​ ശ​​​​രീ​​​​രാ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ചെ​​​​റി​​​​യ പ്രാ​​​​യ​​​​ത്തി​​​​ൽ​​​ത്ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​റി​​​​വ് ന​​​​ൽ​​​​ക​​​​ണം.​ സ്വ​​​​കാ​​​​ര്യ​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സ്പ​​​​ർ​​​​ശി​​​​ക്കാ​​​​നോ കാ​​​​ണാ​​​​നോ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കാ​​​​നോ ആ​​​​രേ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​തി​​​​നാ​​​​രെ​​​​ങ്കി​​​​ലും ശ്ര​​​​മി​​​​ച്ചാ​​​​ൽ ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളെ​​​​യോ അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യോ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു​​​കൊ​​​​ടു​​​​ക്ക​​​​ണം.​ അ​​​​സ്വ​​​​സ്ഥ​​​​ത​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ആ​​​​രെ​​​​ങ്കി​​​​ലും സ്പ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​ലോ​​​​ഭി​​​​പ്പി​​​​ച്ചാ​​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ കു​​​​ട്ടി​​​​ക​​​​ളെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ക. അ​​​​സ്വാ​​​​ഭി​​​​ക​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റം ആ​​​​രി​​​​ൽ​​​​നി​​​​ന്നെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​യാ​​​​ൽ ഉ​​​​ട​​​​ൻ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളെ മ​​​​ന​​​​സി​​​​ലാ​​​​ക്കിക്കൊ​​​​ടു​​​​ക്ക​​​​ണം.​ അ​​​​ടു​​​​ത്താ​​​​രു​​​​മി​​​​ല്ലെ​​​​ങ്കി​​​​ൽ 1098 എ​​​​ന്ന ചൈ​​​​ൽ​​​​ഡ് ലൈ​​​​ൻ ന​​​​മ്പ​​​​റി​​​​ൽ വി​​​​ളി​​​​ച്ചു കാ​​​​ര്യം പ​​​​റ​​​​യാ​​​​ൻ കു​​​​ട്ടി​​​​ക്ക് അ​​​​റി​​​​വ് ന​​​​ൽ​​​​ക​​​​ണം.​

ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും വേ​​​ണം

കു​​​​ട്ടി​​​​ക​​​​ളെ ഫോ​​​​ൺ, കം​​​പ്യൂ​​​ട്ട​​​ർ, ​സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​ക​​​​ൾ മു​​​​ത​​​​ലാ​​​​യ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ നി​​​​ശ്ചി​​​​ത​​​സ​​​​മ​​​​യം കു​​​ടും​​​ബ​​​ത്തി​​​ൽ എ​​​​ല്ലാ​​​​വ​​​​രു​​​​ടേ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മാ​​​​ത്രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക.​ ക​​​​ഴി​​​​വ​​​​തും ഇ​​​​ന്‍റ​​​ർ​​​​നെ​​​​റ്റ് ക​​​​ണ​​​​ക്‌​​​ഷ​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വീ​​​​ട്ടി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും പൊ​​​​തു​​​​വാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ക.​ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കി​​​​ട​​​​പ്പു​​​മു​​​​റി​​​​ക​​​​ളി​​​​ൽ ഇ​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക.​ കു​​​​ട്ടി​​​​ക​​​​ൾ ഇ​​​ന്‍റർ​​​​നെ​​​​റ്റും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​ക​​​​ളും മ​​​​റ്റ് ആ​​​​പ്പു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക.​ സേ​​​​ർ​​​​ച്ച് ഹി​​​​സ്റ്റ​​​​റി​​​​ക​​​​ൾ മു​​​​ഖേ​​​​ന ഇ​​​​തു ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണ്.​ ഇ​​​​ത്ത​​​​രം ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ ഇ​​​​വ​​​​യി​​​​ൽ പ​​​​തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​ക്കെ​​​​ണി​​​​ക​​​​ളെ​​​ക്കു​​​​റി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​വ് ന​​​​ൽ​​​​കു​​​​ക.

സ്കൂ​​​​ളും പ​​​​രി​​​​സ​​​​ര​​​​വും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക.​ സ്കൂ​​​​ളി​​​​ൽ പോ​​​​കാ​​​​നു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്തു​​​​ക.​ പ്ര​​​​ത്യേ​​​​കി​​​​ച്ച് ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​നം വീ​​​​ടു​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ.​ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​ഞ്ഞ കോ​​​​ണു​​​​ക​​​​ളി​​​​ലേ​​​ക്ക് ആ​​​രു​ വി​​​​ളി​​​​ച്ചാ​​​​ലും ഒ​​​​റ്റ​​​​യ്ക്ക് കൂ​​​​ടെ പോ​​​​ക​​​​രു​​​​തെ​​​ന്ന നി​​​​ർ​​​​ദേ​​​ശം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ക. കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ൾ വി​​​​ട്ട് സ​​​​മ​​​​യ​​​​ത്തി​​​​ന് വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ലൈം​​​​ഗി​​​ക അ​​​​തി​​​ക്ര​​​​മ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ അ​​​​വ​​​​യെ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ പ​​​​രി​​​​ര​​​​ക്ഷ​​​​യും ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.​ ഇ​​​​ത്ത​​​​രം കു​​​​റ്റ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന പ​​​​ല​​​​രു​​​​ടെ​​​​യും വി​​​​ശ്വാ​​​​സം ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ ആ​​​​രും പു​​​​റ​​​​ത്തു​​​​പ​​​​റ​​​​യി​​​​ല്ല എ​​​​ന്നാ​​​​ണ്. നി​​​​യ​​​​മ​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ ഇ​​​​ത്ത​​​​രം ഹീ​​​​ന​​​​പ്ര​​​വൃ​​​​ത്തി​​​​ക​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ട​​​​ത് കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നും ഇ​​​​ത്ത​​​​രം ആ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും ന​​​​മ്മു​​​​ടെ പി​​​​ഞ്ചോ​​​​മ​​​​ന​​​​ക​​​​ളെ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത കാ​​​​ര്യ​​​​മാ​​​​ണ്.

കടപ്പാട് :ജോ​​​​​​ബി ബേ​​​​​​ബി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group