ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോകാൻ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍.
സ്ഥാനത്ത് വിവിധ ഭാഗങ്ങളിലായ നിലത്തു കിടന്നും കഞ്ഞിവെച്ചും സമരക്കാർ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് മുദ്രാവാക്യങ്ങളുമായി സമരക്കാർ രംഗത്തെത്തിയപ്പോള്‍, തൃശൂരില്‍ ശവക്കിഴിയെടുത്ത് അതില്‍ കിടന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധിച്ചത്.
സംഭവത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണഷേ കുമാറിനെ വിമർശിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തി. തെഴിലാളി സംഘടനകളുമായി ചർച്ച നടത്തണമെന്നും, ഏകപക്ഷിയമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും എ.കെ. ബാലൻ പറഞ്ഞു.
പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണം തുടങ്ങിയവയാണ് പ്രധാന പരഷ്കരണങ്ങള്‍. ഡ്രൈവിങ് ടെസ്റ്റ് എന്ന രീതി തുടരണം തുടങ്ങിയവയാണ് പ്രധാന പരഷ്കരണങ്ങള്‍. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നതെന്നും അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര് പിന്മാറണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group